വയനാട്ടിലെ തലപ്പുഴയിൽ മാവോയിസ്റ്റുകള്‍ എത്തി; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

വയനാട്: തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് നാട്ടുകാർ. രാവിലെ ആറ് മണിയോടെ  നാലംഗ സംഘം എത്തി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സി പി മൊയ്‌തീൻ ഉൾപ്പെടെ നാല് പേരാണ് എത്തിയത്.

പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. മാവോയിസ്റ്റുകള്‍ 20 മിനിട്ടോളം നേരം സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്ന് പ്രദേശവാസികള്‍ പറയുന്നു. എത്തിയ നാല് പേരിൽ രണ്ടു പേരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാസങ്ങള്‍ക്ക് മുൻപ് പ്രദേശത്തെ വനം വികസന കോർപറേഷന്‍റെ ഓഫീസ് മാവോയിസ്റ്റുകള്‍ അടിച്ചുതകർത്തിരുന്നു. പിന്നീട് കമ്പമല ഭാഗത്തു നിന്ന് രണ്ട് പേരെ പിടികൂടി. അതിനുശേഷം പ്രദേശത്ത് ഏറെക്കാലം മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

Hot Topics

Related Articles