ഉപഭോക്താക്കളെ വീണ്ടും ഞെട്ടിക്കാനൊരുങ്ങി വാട്സ്ആപ്പ് ; ക്രോസ് പ്ലാറ്റ്‌ഫോം മെസേജിങ്ങ് ഫീച്ചർ അവതരിപ്പിക്കുവാനൊരുങ്ങി വാട്സ്ആപ്പ്

ന്യൂസ് ഡെസ്ക് : നിലവില്‍ ഏറ്റവും ഇഷ്ടപ്പെട്ട മെസേജിങ് ആപ്പുകളില്‍ ഒന്നായിരിക്കും വാട്‌സ്‌ആപ്പ്. ഇത്രയും ജനപ്രിയമായ മറ്റൊരു മെസേജിങ് സോഷ്യല്‍ മീഡിയ ആപ്പ് ഇല്ല എന്ന് തന്നെ പറയാം.നിരവധി അപ്‌ഡേഷനാണ് വാട്‌സ്‌ആപ്പില്‍ വന്നുകൊണ്ടിരിക്കുന്നത്. നിരവധി സുരക്ഷാ ഫീച്ചറുകള്‍, സ്‌ക്രീന്‍ ഷെയറിങ് എന്നിവ ആയിരുന്നു ഇതില്‍ പ്രധാനപ്പെട്ട അപ്‌ഡേറ്റുകള്‍. എന്നാല്‍ വരാനിരിക്കുന്ന പുതിയ അപ്‌ഡേറ്റുകള്‍ വാട്‌സ്‌ആപ്പിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തും എന്നാണ് സൂചനകള്‍.

Advertisements

നിലവില്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് വാട്‌സ്‌ആപ്പിലൂടെ സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കുന്നത്. എന്നാല്‍ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ വാട്‌സ്‌ആപ്പിലൂടെ ടെലിഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്കും സന്ദേശം അയയ്ക്കാന്‍ സാധിച്ചേക്കും എന്നാണ് സൂചിപ്പിക്കുന്നത്. ക്രോസ് പ്ലാറ്റ്‌ഫോം മെസേജിങ്ങ് എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. വാട്‌സ്‌അപ്പിന് സമാനമായ ടെലിഗ്രാം, ഐമെസേജ് എന്നീ പ്ലാറ്റ്‌ഫോമുകളിലേക്ക് ആയിരിക്കും ഇത്തരത്തില്‍ സന്ദേശം അയയ്ക്കാന്‍ സാധിക്കുന്നത്. മാര്‍ച്ച്‌ മാസത്തോടെ വാട്‌സ്‌ആപ്പില്‍ ഈ മാറ്റം വരും എന്നാണ് പ്രതീക്ഷിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2024 മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയനില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മാറ്റം നടപ്പിലാക്കാന്‍ വാട്‌സ്‌ആപ്പും തയ്യാറാകുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളില്‍ മാത്രമായിരിക്കും ഈ സേവനം ലഭ്യമാകു എന്നാണ് അറിയാന്‍ സാധിച്ചിരിക്കുന്നത്. ചിലപ്പോള്‍ ഭാവിയില്‍ മറ്റ് രാജ്യങ്ങളിലേക്കും ഈ സേവനം എത്തിയേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ വാട്‌സ്‌ആപ്പിന്റെ ഭാഗത്ത് നിന്ന് ഉറപ്പ് ഒന്നും ലഭിച്ചിട്ടില്ല. വാട്‌സ്‌ആപ്പിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യ ആണ്. ആയതിനാല്‍ തന്നെ കമ്പനിയുടെ ജനപ്രിയ മാറ്റങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്.

ടെക്സ്റ്റ് മെസേജുകള്‍ക്ക് പുറമെ ചിത്രങ്ങള്‍, വോയ്‌സ്, ഫയലുകള്‍ എന്നിവയെല്ലാം ക്രോസ് പ്ലാറ്റ്‌ഫോം മെസേജിങ്ങ് സംവിധാനത്തിലൂടെ വാട്‌സ്‌ആപ്പ് വഴി മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് അയയ്ക്കാന്‍ സാധിക്കുന്നതാണ്. തങ്ങളുടെ സിഗ്‌നല്‍ പ്രോട്ടോക്കോള്‍ പിന്തുടരുന്ന ആപ്പുകളിലേക്ക് മാത്രമേ ഈ സംവിധാനം എത്തിക്കു എന്നും വാട്‌സ്‌ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ വാട്‌സ്‌ആപ്പില്‍ സന്ദേശം ലഭിക്കുന്നതിന് വിപരീതമായി ഒരു പ്രത്യേക ടാബോ, പ്രത്യേക വിഭാഗമോ നല്‍കി ആയിരിക്കും മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ വാട്‌സ്‌ആപ്പില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Hot Topics

Related Articles