ഭര്‍ത്താവിന് തന്നെ സംതൃപ്തിപ്പെടുത്താൻ കഴിയുന്നില്ലെന്ന് പരാതി : ദാമ്പത്യ ജീവിതം പരാജയമെന്ന് ആരോപണം : മുംബൈയിൽ ഭാര്യയെ കൊലപ്പെടുത്തി കുക്കറിലിട്ട് വേവിച്ച പ്രതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ് 

മുംബൈ : സരസ്വതി വൈദ്യ തനിക്ക് മകളെ പോലെയായിരുന്നെന്നും അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണ് പ്രതി മനോജ് സഹാനി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. എന്നാല്‍, ഇരുവരും ഒരു ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹം കഴിച്ചിരുന്നെന്നും വിവാഹക്കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. ഇക്കാര്യം പിന്നീട് മനോജ് സഹാനി സമ്മതിക്കുകയും ചെയ്തു.

Advertisements

കൊല്ലപ്പെട്ട സരസ്വതി വൈദ്യയ്ക്ക് 32 വയസ്സും പ്രതി മനോജ് സഹാനിക്ക് 56 വയസ്സുമാണ് പ്രായം. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം കാരണമുള്ള നാണക്കേട് ഭയന്നാണ് വിവാഹക്കാര്യം ഇവര്‍ പരസ്യമാക്കാതിരുന്നതെന്നാണ് പോലീസ് പറയുന്നത്. സരസ്വതി വൈദ്യയും മനോജ് സഹാനിയും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഭര്‍ത്താവിന് തന്നെ സംതൃപ്തിപ്പെടുത്താൻ കഴിയുന്നില്ലെന്ന് യുവതി നിരന്തരം പരാതിപ്പെട്ടിരുന്നു. മനോജ് സഹാനി മറ്റൊരുസ്ത്രീയെ നോക്കുന്നത് പോലും സരസ്വതിയെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ മനോജിനോട് വഴക്കിടുന്നതും പതിവായിരുന്നു. മാത്രമല്ല, ദാമ്ബത്യജീവിതത്തില്‍ ഭര്‍ത്താവില്‍നിന്ന് തനിക്ക് സംതൃപ്തി ലഭിക്കുന്നില്ലെന്നും യുവതി തുറന്നുപറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിയുടെ പക്കല്‍നിന്ന് അശ്ലീല വെബ്‌സൈറ്റുകളുടെ പേരുകള്‍ എഴുതിയ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൊബൈലില്‍ പതിവായി അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്ന പ്രതി, സൈറ്റുകളുടെ പേര് മറന്നുപോകാതിരിക്കാനാണ് ഇവ എഴുതിസൂക്ഷിച്ചിരുന്നത്. ഇത്തരത്തില്‍ എട്ട് വെബ്‌സൈറ്റുകളുടെ പേരുകളാണ് കുറിപ്പിലുണ്ടായിരുന്നതെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സരസ്വതി വൈദ്യയെ കൊലപ്പെടുത്തിയശേഷം പ്രതി മനോജ് സഹാനി മൃതദേഹത്തിന്റെ ഒട്ടേറെ ഫോട്ടോകള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്നും മുടി മുറിച്ചുമാറ്റിയെന്നും പോലീസ് പറഞ്ഞു. വൈദ്യയെ കൊലപ്പെടുത്തിയതിന് ശേഷമാണ് മുടി മുറിച്ചുമാറ്റിയത്. ഇതിനുശേഷം മൃതദേഹത്തിന്റെ ഫോട്ടോകളും ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നാലെ മൃതദേഹം മറവുചെയ്യുന്നത് സംബന്ധിച്ചും ദുര്‍ഗന്ധം വമിക്കാതിരിക്കാനുള്ള മാര്‍ഗങ്ങളെ സംബന്ധിച്ചും ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായും പോലീസിനെ ഉദ്ധരിച്ച്‌ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വൈദ്യയെ കൊലപ്പെടുത്തിയ ശേഷം ജൂണ്‍ നാലാം തീയതിയാണ് മൃതദേഹം വെട്ടിനുറുക്കാനായി ഇലക്‌ട്രിക് കട്ടര്‍ വാങ്ങിയത്. സമീപത്തെ ഹാര്‍ഡ് വെയര്‍ കടയില്‍നിന്ന് കട്ടര്‍ വാങ്ങിയശേഷം മൃതദേഹം വെട്ടിമുറിച്ചു. ഇതിനിടെ ഇലക്‌ട്രിക് കട്ടര്‍ തകരാറിലായെങ്കിലും അതേ കടയിലെത്തി തകരാര്‍ പരിഹരിച്ചു. തുടര്‍ന്ന് ഇതേ ആയുധം ഉപയോഗിച്ച്‌ തന്നെയാണ് ബാക്കിയുള്ള ശരീരഭാഗങ്ങളും വെട്ടിമുറിച്ചത്. മൃതദേഹത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കാതിരിക്കാൻ എന്തുചെയ്യണമെന്നതും ഇന്റര്‍നെറ്റില്‍നിന്നാണ് പ്രതി മനസിലാക്കിയത്. ഇതനുസരിച്ച്‌ അഞ്ച് കുപ്പി യൂക്കാലി തൈലം വാങ്ങിയിരുന്നു. പിന്നീടാണ് ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ചതെന്നും ഇതില്‍ ചിലത് രഹസ്യമായി ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, പ്രതി ഇടയ്ക്കിടെ മൊഴി മാറ്റുന്നത് അന്വേഷണസംഘത്തെ വലയ്ക്കുന്നതായാണ് വിവരം. നേരത്തെ സരസ്വതി വൈദ്യ മകളെപ്പോലെയാണെന്നും വിവാഹം ചെയ്തിട്ടില്ലെന്നുമായിരുന്നു പ്രതിയുടെ മൊഴി. യുവതി ആത്മഹത്യ ചെയ്തതാണെന്നും കേസില്‍ കുടുങ്ങുമെന്ന് ഭയന്നാണ് മൃതദേഹം രഹസ്യമായി മറവുചെയ്യാൻ ശ്രമിച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ മനോജ് സഹാനിയും സരസ്വതി വൈദ്യയും രഹസ്യമായി ഒരു ക്ഷേത്രത്തില്‍വെച്ച്‌ വിവാഹിതരായെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലില്‍ പ്രതി ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. വിവാഹത്തിന് കാര്‍മികത്വം വഹിച്ചവരെയും മറ്റുസാക്ഷികളെയും കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.

കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കിയ പ്രതി, ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ചിലഭാഗങ്ങള്‍ ശൗചാലയത്തില്‍ ഒഴുക്കിക്കളഞ്ഞതായാണ് സംശയം. ദിവസങ്ങള്‍ക്ക് മുമ്ബ് ഫ്‌ളാറ്റ് സമുച്ചയത്തിലെ അഴുക്കുചാല്‍ അടഞ്ഞിരുന്നതായി സമീപവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതാണ് സംശയത്തിന് കാരണമായിരിക്കുന്നത്.

ഏതാനുംദിവസങ്ങള്‍ക്ക് മുമ്ബ് മനോജ് സഹാനി തെരുവുനായകള്‍ക്ക് പതിവായി ഭക്ഷണം നല്‍കിയിരുന്നതായും അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനുമുൻപ് മനോജ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് സമീപവാസികളാരും കണ്ടിട്ടില്ല. എന്നാല്‍ ഏതാനുംദിവസങ്ങളായി ഇയാള്‍ നായകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്നും ഇത് വെട്ടിമുറിച്ച മൃതദേഹാവശിഷ്ടങ്ങളാണെന്ന് സംശയമുണ്ടെന്നുമായിരുന്നു അയല്‍ക്കാരുടെ മൊഴി. എന്നാല്‍ ഇക്കാര്യത്തില്‍ വാസ്തവമില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം.

കൊല്ലപ്പെട്ട സരസ്വതി വൈദ്യയും നാല് സഹോദരിമാരും അഹമദ്‌നഗറിലെ അനാഥാലയത്തിലാണ് വളര്‍ന്നത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിന് പിന്നാലെ അമ്മയ്‌ക്കൊപ്പം ഔറംഗാബാദിലായിരുന്നു ഇവരെല്ലാം ആദ്യം താമസിച്ചിരുന്നത്. അമ്മയുടെ മരണശേഷം സഹോദരിമാര്‍ അനാഥാലയത്തിലെത്തി. 18 വയസ്സ് പൂര്‍ത്തിയായതോടെ സരസ്വതിയും സഹോദരിമാരും അനാഥാലയം വിട്ടു. തുടര്‍ന്ന് സരസ്വതി അടക്കം മൂന്നുപേര്‍ മുംബൈയില്‍ താമസം ആരംഭിച്ചു.

2013-ല്‍ മുംബൈ നഗരത്തില്‍ ജോലി തേടുന്നതിനിടെയാണ് മനോജ് സഹാനിയെ സരസ്വതി പരിചയപ്പെടുന്നത്. പത്താംക്ലാസ് പരീക്ഷ പാസാകാത്തതിനാല്‍ ജോലി കിട്ടാതിരുന്ന സരസ്വതിക്ക് ജോലി വാങ്ങിനല്‍കാമെന്ന് ഉറപ്പുനല്‍കിയാണ് ഇയാള്‍ കൂടെക്കൂട്ടിയത്. വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി. തുടര്‍ന്ന് ബോറിവാലിയിലെ ഒരുക്ഷേത്രത്തില്‍വെച്ച്‌ സരസ്വതിയെ മനോജ് താലിച്ചാര്‍ത്തി. എന്നാല്‍ പ്രായവ്യത്യാസം കാരണം ഇരുവരും വിവാഹക്കാര്യം പരസ്യമാക്കിയിരുന്നില്ല.

മുംബൈ: ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച സംഭവത്തില്‍ പ്രതി പലപ്പോഴും മൊഴി മാറ്റുന്നത് അന്വേഷണ സംഘത്തിന് തലവേദനയാകുന്നു.

അതേസമയം, അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണമെന്താണെന്ന് പോലീസിന് ഇതുവരെ വ്യക്തതയില്ല. ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നത് പതിവാണെങ്കിലും ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ വൈദ്യയുടെ നാല് സഹോദരിമാരില്‍ മൂന്നുപേരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡി.എൻ.എ. പരിശോധനയ്ക്കായി സാമ്ബിളുകളും ശേഖരിച്ചു. തിങ്കളാഴ്ച ഫൊറൻസിക് സയൻസ് ലാബിലേക്ക് ഈ സാമ്ബിളുകള്‍ അയക്കുമെന്നാണ് അന്വേഷണസംഘം അറിയിച്ചത്.

Hot Topics

Related Articles