ലോക വയോജന പീഡന ബോധവത്കരണ വേളയിൽ കേരളത്തെ ഞെട്ടിക്കുന്ന സംഭവം: പുനലൂർ അഭയകേന്ദ്രത്തിലെ വയോജന പീഡനം സമഗ്രമായി അന്വേഷിക്കണം : കെ എ പി എസ്

കൊല്ലം : കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (കെ എ പി എസ് ) പുനലൂർ തെന്മലയിലെ സ്വകാര്യ അഭയകേന്ദ്രത്തിൽ താമസിച്ചിരുന്ന വയോജന സ്ത്രീകൾ നേരിട്ടതായി പുറത്തുവന്ന ലൈംഗികാതിക്രമം, ശാരീരിക പീഡനം, മാനസിക പീഡനം, സ്വാതന്ത്ര്യനിഷേധം തുടങ്ങിയ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളെ ശക്തമായി അപലപിക്കുന്നു.

Advertisements

സുരക്ഷയും സംരക്ഷണവും ലഭിക്കേണ്ട അഭയകേന്ദ്രം തന്നെ വയോജന സ്ത്രീകൾക്ക് ഭയത്തിന്റെയും പീഡനത്തിന്റെയും കേന്ദ്രമായി മാറിയെന്ന വാർത്ത അതീവ ആശങ്കാജനകമാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷണം നഷ്ടപ്പെട്ടവർക്കായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് കേരളത്തിന്റെ സാമൂഹിക സുരക്ഷാ സംവിധാനത്തിന് ഗുരുതര വെല്ലുവിളിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോക വയോജന പീഡന ബോധവത്കരണ ദിനം ആചരിക്കുന്ന ഈ ഘട്ടത്തിൽ, വയോജനങ്ങൾ നേരിടുന്ന ശാരീരിക, മാനസിക, സാമ്പത്തിക, ലൈംഗിക പീഡനങ്ങളുടെ യാഥാർത്ഥ്യത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ തിരിക്കുന്ന സംഭവമാണിത്. പ്രത്യേകിച്ച് സ്ഥാപനങ്ങളിൽ താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശക്തമായ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം ഈ സംഭവം വെളിപ്പെടുത്തുന്നു.

കെ എ പി എസ്  സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നത്:

1. സംഭവത്തെക്കുറിച്ച് ഉന്നതതല ജുഡീഷ്യൽ അല്ലെങ്കിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം നടത്തുക.

2. അഭയകേന്ദ്രത്തിലെ എല്ലാ അന്തേവാസികൾക്കും അടിയന്തര സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുക.

3. സംസ്ഥാനത്തെ എല്ലാ സ്വകാര്യ വയോജന സംരക്ഷണ കേന്ദ്രങ്ങളുടെയും പ്രവർത്തനം അടിയന്തരമായി പരിശോധിക്കുക.

4. രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുക.

5. വയോജന സംരക്ഷണ സ്ഥാപനങ്ങൾക്ക് നിർബന്ധിത ലൈസൻസിംഗ്, സാമൂഹ്യ ഓഡിറ്റ്, സിസിടിവി നിരീക്ഷണം, പരാതിപരിഹാര സംവിധാനം എന്നിവ നടപ്പിലാക്കുക.

6. സ്ഥാപനങ്ങളിലെ അന്തേവാസികളെ സന്ദർശിക്കാനും നിരീക്ഷിക്കാനും സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അംഗീകൃത സാമൂഹ്യപ്രവർത്തകർ എന്നിവരുടെ സംയുക്ത സംവിധാനമൊരുക്കുക.

വയോജനങ്ങളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുക എന്നത് ഒരു ക്ഷേമപരമായ ഉത്തരവാദിത്തം മാത്രമല്ല, ഭരണഘടനാപരമായ കടമ കൂടിയാണ്. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നയപരമായ ഇടപെടലുകൾ നടത്തുകയും ചെയ്യണമെന്ന് കെഎ പി എസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.

Hot Topics

Related Articles