സൗജന്യ സേവനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി എക്സ്; പോസ്റ്റ്, ലൈക്ക്, റിപ്ലൈ ചെയ്യുന്നതിന് പണം ഈടാക്കും

ന്യൂസ് ഡെസ്ക് : സൗജന്യ സേവനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി എക്സ്. അക്കൗണ്ട് തുറക്കുന്ന പുതിയ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങുകയാണ് കമ്പനി. ലൈക്ക് , പോസ്റ്റ് ,റിപ്ലൈ, ബുക്ക്മാർക്ക് എന്നിവ ചെയ്യുന്നതിന് ചെറിയൊരു തുക ഈടാക്കാനാണ് എക്സിന്റെ പുതിയ തീരുമാനം. ഇക്കാര്യത്തിൽ ഇലോൺ മസ്ക് സൂചന നൽകിയിരുന്നു. 

എക്സിൽ പങ്കിട്ട ഒരു പോസ്റ്റിലൂടെയാണ് ഇലോൺ മസ്ക് ഉപയോക്താക്കൾക്ക് സൂചന നൽകുന്നത്. എക്സ് ഡെയ്‌ലി എന്ന എക്സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റിന് മറുപടിയായിട്ടാണ് ഇലോൺ മസ്കിൻറെ പോസ്റ്റ്. തട്ടിപ്പുകൾ കുറയ്ക്കുന്നതിനും മെച്ചപ്പെട്ട അനുഭവം ലഭ്യമാക്കുന്നതിനും വേണ്ടിയാണിതെന്നാണ് കമ്പനിയുടെ വാദം. എന്നാൽ എന്നുമുതൽ ആയിരിക്കും പണം നൽകേണ്ടി വരിക എന്നോ എത്ര പണം നൽകേണ്ടി വരും എന്നോ മസ്ക് വെളിപ്പെടുത്തിയിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫോളോ ചെയ്യുന്നതിനും എക്‌സിൽ വിവരങ്ങളും അക്കൗണ്ടുകളും തിരയുന്നതിനും പണമീടാക്കില്ല. ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ എക്സിൽ പുതിയ മാറ്റം കൊണ്ടുവരാൻ പോകുന്നതെന്നാണ് മസ്ക് പറയുന്നത്.

Hot Topics

Related Articles