നക്ഷത്രരാവുമായി കുമരകം കലാഭവൻ ; ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം 23ന്

കുമരകം: കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം നക്ഷത്രരാവു് എന്ന പേരിൽ 23ന് 3.30 ന് കുമരകം കലാഭവൻ ഹാളിൽ സംഘടിപ്പിക്കുന്നു. സെൻറ് ജോൺസ് വള്ളാറ പള്ളി വികാരി റവ.ഫാദർ മാത്യു കുഴിപ്പിള്ളിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷ സന്ദേശം നൽകുന്നതും കുമരകം ഗ്രാമ പഞ്ചായത്ത് അംഗം പി ഐ ഏബ്രഹാം ,കലാസാംസ്കാരിക കൂട്ടായ്മ ചെയർമാൻ പി എസ് സദാശിവൻ ,ദളിത്-ആദിവാസി സംയുക്ത സമിതി കുമരകം മേഖല ചെയർമാൻ പി കെ ശാന്തകുമാർ എന്നിവർ ആശംസകൾ നേരുന്നതുമാണ്.

Advertisements

കുമരകം കലാഭവൻ പ്രസിഡൻറ് എം എൻ ഗോപാലൻശാന്തിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് കലാഭവൻ സെക്രട്ടറി എസ് ഡി പ്രേംജി സ്വാഗതവും വൈസ് പ്രസിഡൻറ് സാൽവിൻ കൊടിയന്ത്ര കൃതജ്ഞതയും രേഖപ്പെടുത്തുന്നതുമാണ്,തുടർന്ന് 4 ന് കലാഭവൻ കമ്മ്യൂണികേഷൻസ് നേതൃത്വത്തിൽ ക്രിസ്തുമസ് കരോൾ ഗീതാമൃതം സംഘടിപ്പിക്കും

Hot Topics

Related Articles