വൈ.എം.സി.എ ക്രിസ്മസ് ആഘോഷവും പുതുവത്സര കുടുംബ സംഗമവും നടത്തി; നടൻ വിജയരാഘവന് ഓണററി ലൈഫ് മെമ്പർഷിപ്പ് സമർപ്പിച്ചു

ഫോട്ടോ: കോട്ടയം വൈ എം സി എ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ വൈ എം സി എ യുടെ ഓണററി ലൈഫ് മെമ്പർഷിപ് നടൻ വിജയരാഘവന് വൈ എം സി എ പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് ജേക്കബ് നൽകുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , വൈ എം സി എ കൾച്ചറൽ കമ്മറ്റി ചെയർമാൻ ജോൺ ചെറിയാൻ, മെമ്പർഷിപ് കമ്മറ്റി ചെയർമാൻ അനീഷ് പുന്നൻ പീറ്റർ, ഫാമിലി ഫെല്ലോഷിപ്പ് കമ്മറ്റി ചെയർമാൻ ദിബു ഫിലിപ്പ്, ജനറൽ സെക്രട്ടറി ഷൈജു വർഗ്ഗീസ് എന്നിവർ സമീപം

Advertisements

കോട്ടയം: വൈ.എം.സി.എ യുടെ ക്രിസ്മസ് പുതുവത്സര കുടുംബ സംഗമം സി.എം.എസ് വാലിയിലുള്ള വൈ.എം.സി.എ ക്യാംപസിൽ നടന്നു. വൈ.എം.സി.എ സംസ്ഥാന ചെയർമാൻ പ്രൊഫ. അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. സിനിമാ താരം വിജയ രാഘവന് വൈ.എം.സി.എ ഓണററി ലൈഫ് മെമ്പർഷിപ് നൽകി ആദരിച്ചു. വൈ.എം.സി.എ പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് ജേക്കബ് അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.പി.സന്തോഷ് കുമാർ, ഫാമിലി ഫെല്ലോഷിപ്പ് കമ്മറ്റി ചെയർമാൻ ദിബു ഫിലിപ്പ്, കൾച്ചറൽ കമ്മറ്റി ചെയർമാൻ ജോൺ ചെറിയാൻ, മെമ്പർഷിപ് കമ്മറ്റി ചെയർമാൻ അനീഷ് പുന്നൻ പീറ്റർ, റിലീജിയസ് കമ്മറ്റി ചെയർമാൻ ഡീക്കൻ മാത്യു സി.ജോൺ, ബോധിനിലയം ചെയർമാൻ അനൂപ് സി.ജോൺ, ജനറൽ സെക്രട്ടറി ഷൈജു വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
വൈ.എം.സി.എ എക്കുമെനിക്കൽ ക്വയർ, സെന്റ് തോമസ് യൂത്ത് കോറൽ, സിറിയൻ മെലഡീസ്, അസെൻഷൻ ചർച്ച് ക്വയർ, പീറ്റേഴ്‌സ് സിംഫണി എന്നിവർ കരോൾ ഗാനങ്ങൾ അവതരിപ്പിച്ചു.

ജോയ് ഐപ്പിന്റെ വിസിലിംഗ് പെർഫോമൻസും നടന്നു. വൈ.എം.സി.എ യിൽ 50 വർഷം പിന്നിട്ട സീനിയർ അംഗങ്ങളെയും മുനിസിപ്പൽ ചെയർമാൻ എം.പി.സന്തോഷ് കുമാർ, വൈസ് ചെയർപേഴ്സൺ ഷീബ പുന്നൻ, കൗൺസിലർമാരായ ജോൺ വർഗീസ്, മോൻ ജേക്കബ്, അനുഷ കൃഷ്ണ, അഡ്വ. ടോം കോര അഞ്ചേരിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

Hot Topics

Related Articles