മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പിടികൂടി

അനധികൃത മദ്യവില്‍പന പിടികൂടാനെത്തിയ എക്‌സൈസ് സംഘം പുഴയോരത്തെ സാമൂഹ്യ വിരുദ്ധതാവളത്തില്‍ നടത്തിയ റെയ്ഡില്‍ മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പിടികൂടി. തളിപ്പറമ്പ് കാക്കത്തോട് സ്വദേശി സി.കെ .ഹാഷിമിനെ (26)യാണ് തളിപ്പറമ്പ് റെയ്ഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി.വി.കമലാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതി യില്‍ നിന്നും 430 മില്ലിഗ്രാം എം.ഡി.എം.എ.എക്‌സൈസ് സംഘം കണ്ടെടുത്തു.

Advertisements

ഇന്നലെ വൈകുന്നേരം കുപ്പം ചാലത്തൂര്‍  റോഡില്‍ മുക്കോണം ഹൗസ് ബോട്ട് ജെട്ടിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ മദ്യവില്പനയും ലഹരിമരുന്ന് വില്‍പനയും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു. റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.ധനേഷ്, എ.വി സജിന്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Hot Topics

Related Articles