പുതുയുഗ യാത്ര : യൂത്ത് കോൺഗ്രസ്‌ വിളംബര ജാഥ നടത്തി

കോട്ടയം : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ വിജയപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടവാതൂർ കവലയിൽ നിന്നും തിരുനക്കര മൈതാനത്തേക്ക് നടത്തിയ ഇരു ചക്ര വാഹന ജാഥ കെ പി സി സി രാഷ്ട്രീയ കാര്യം സമിതി അംഗം കെ.സി ജോസഫ് ഉത്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ഷിൻസ് പീറ്റർ അഭിവാദ്യം അർപ്പിച് സംസാരിച്ചു.

Advertisements

യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി റിച്ചി സാം ലുക്കോസ് നയിച്ച ഇരു ചക്ര വാഹന ജാഥ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഗൗരി ശങ്കർ വിജയപുരം യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോൺ വര്ഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ജെനിൻ ഫിലിപ്പ്,ഡാനി രാജു,ജിതിൻ ജെയിംസ്, വിജയപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി വർക്കി, ബിജു അമ്പലത്തിങ്കൽ, മിഥുൻ ജി തോമസ്, സിസി ബോബി തുടങ്ങിയവർ ആശംസകൾ അറിയിച്ചു തിരുനക്കരയിൽ ചേർന്ന സമാപന സമ്മേളനം മുൻസിപ്പൽ ചെയർമാൻ എം പി സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു, ഡിസിസി വൈസ് പ്രസിഡന്റ്‌ മോഹൻ കെ നായർ, സിബി ജോൺ, ഗൗരി ശങ്കർ, ബിന്റോ ജോസഫ് തുടങ്ങിയവർ അഭിവാദ്യം അർപ്പിച് സംസാരിച്ചു.

Hot Topics

Related Articles