കോട്ടയം : മുസ്ലിം എഡ്യൂക്കേഷനൽ (എം ഇ എസ്)സൊസൈറ്റി കോട്ടയം താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന റംസാൻ മുന്നൊരുക്കത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കോടിമത ജേർണലിസ്റ്റ് ഗാർഡൻ അൽ ഹിലാൽ കോമ്പൗണ്ടിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ നിർവഹിച്ചു. എം ഇ എസ് താലൂക്ക് പ്രസിഡന്റ് ഹാഷിം ചേരിക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം നടന്നു.










ചടങ്ങിൽ കോട്ടയം നഗര സഭാ ചെയർമാൻ എം. പി സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് 42 മുനിസിപ്പൽ കൗൺസിലർ ഉനൈസ് പാലപ്പറമ്പിൽ, സീനിയർ ജേർണലിസ്റ്റ് ചെറുകര സണ്ണി ലൂക്കോസ്,താജ് ജുമുഅ മസ്ജിദ് ഇമാം. ബഹു. നിഷാദ് മൗലവി എം. ഇ.എസ് ജില്ലാ പ്രസിഡന്റ് ടി.എസ് റഷീദ്, സെക്രട്ടറി സക്കീർ കട്ടുപ്പാറ, ട്രഷറർ പി.പി. മുഹമ്മദ് കുട്ടി,താലൂക്ക് സെക്രട്ടറി നൗഷാദ് പനച്ചിമൂട്, ട്രഷറർ കെ.എ അസീസ്, ഡി. സി അംഗം കെ.എച്ച് റിയാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.


