പത്തനംതിട്ട :പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്രയും, വൈക്കത്തഷ്ടമിയും, ആലുവ ശിവരാത്രിയുമെല്ലാം തത്സമയം ഇനി യൂടൂബ് ചാനലിൽ കാണാൻ കഴിയും.
Advertisements
മേടമാസ പൂജകൾക്കായി ശബരിമല നട തുറന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്താണു ചാനൽ തുടക്കം കുറിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോർഡിനു കീഴിൽ 1,248 ക്ഷേത്രങ്ങളുണ്ട്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, തിരുനക്കര, ഏറ്റുമാനൂർ, വൈക്കം മഹാദേവ ക്ഷേത്രങ്ങൾ, പന്തളം ധർമശാസ്താ ക്ഷേത്രം, ആറന്മുള പാർഥസാരഥി ക്ഷേത്രം എന്നിവിടങ്ങളിലെ ആട്ടവിശേഷങ്ങൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തും.
ക്ഷേത്രങ്ങളിലെ ആഘോഷങ്ങൾ കൂടുതൽ ഭക്തരിലേക്ക് എത്തിക്കുന്നതിനുള്ള കാലോചിത പരിഷ്കാരമാണ് യുട്യൂബ് ചാനലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു