രാജ്യത്തെ കായികമേഖലയ്ക്ക് ആവേശം പകർന്നുകൊണ്ട് കോമൺവെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു. 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയ നഗരമായി അഹമ്മദാബാദിനെ പ്രഖ്യാപിച്ചു. ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് സ്പോർട്സ് ജനറൽ അസംബ്ലിയിലാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
ഇന്ന് ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് സ്‌പോർട്ട് ജനറൽ അസംബ്ലിയിൽ, 74 അംഗരാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രതിനിധികൾ ഇന്ത്യയുടെ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹത്തിന് അംഗീകാരം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാൽ, ഗുജറാത്ത് കായികമന്ത്രി ഹർഷ് സാങ്‍വി എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലാസ്ഗോയിലെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. 2010ൽ ന്യൂഡൽഹിയിൽ വെച്ചാണ് ഇന്ത്യ അവസാനം കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്.


