ഉന്നം തെറ്റാതെ ടീം ഇന്ത്യ:  50 മീറ്റർ റൈഫിളിൽ ഇന്ത്യക്ക് സ്വർണ്ണം ; മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയക്ക് സ്വർണം. ഐശ്വരി പ്രതാപ് സിങ് ടോമർ, സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവരുടെ സംഘമാണ് മെഡൽ നേട്ടത്തിന് പിന്നിൽ. ലോക റെക്കോർഡ് സ്കോറായ 1769 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങളുടെ നേട്ടം.

Advertisements

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് ഇന്ത്യയുടെ ഇന്നത്തെ ആദ്യ മെഡൽ. ഇഷ സിങ്ങ്, പലക്ക് ജി, ദിവ്യ ടിഎസ് സഖ്യം വെള്ളി മെഡലാണ് നേടിത്തന്നത്. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മെഡൽനേട്ടം 15 ആയി ഉയർന്നു. അഞ്ച് സ്വർണമാണ് ഇന്ത്യൻ സംഘം ഷൂട്ടിങ്ങിൽ നേടിയത്. 1731 പോയിന്റോടെയാണ് ഇന്ത്യൻ വനിതകളുടെ നേട്ടം. ഒമ്പത് വെള്ളിയും 11 വെങ്കലവുമുൾപ്പടെ ഇന്ത്യയുടെ മെഡൽനേട്ടം 27 ആയി. മെഡൽപട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്ക് എത്തി.

Hot Topics

Related Articles