അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കോട്ടയത്തും പത്തനംതിട്ടയിലും അടക്കം ഏഴു ജില്ലകളിൽ വേനൽ മഴയ്ക്കു സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കോട്ടയം: അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കോട്ടയത്തും പത്തനംതിട്ടയിലും അടക്കം ഏഴു ജില്ലകളിൽ വേനൽ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, എറണാകുളം , മലപ്പുറം ജില്ലകളിലാണ് മഴയ്ക്കു സാധ്യതയെന്നു റിപ്പോർട്ടുകളുള്ളത്. ഒറ്റപ്പെട്ട നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഴ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles