‘ഇന്തോനേഷ്യയിൽ’ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; പുതിയ വേരിയന്റ് 113 അദ്വിതീയ മ്യൂട്ടേഷൻ സംഭവിച്ചത്; പുതിയ വൈറസ് വില്ലനാകുന്നത് ‘എയ്ഡ്‌സ് രോഗികൾക്കും, കീമോയ്ക്ക് വിധേയരായ കാൻസർ രോഗികൾക്കും’

ഇന്തോനേഷ്യ: ഇന്തോനേഷ്യയിൽ ജക്കാർത്തയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ​ഗവേഷകർ. പുതിയ വേരിയന്റിന് 113 അദ്വിതീയ മ്യൂട്ടേഷനുകൾ സംഭവിച്ചിട്ടുള്ളതായി ​ഗവേഷകർ പറയുന്നു. പുതിയ വകഭേദത്തിന്റെ സാമ്പിൾ ഒരു രോഗിയുടെ സ്രവത്തിൽ നിന്ന് ശേഖരിച്ചു.

Advertisements

ഇതിൽ മുപ്പത്തിയേഴ് മ്യൂട്ടേഷനുകൾ കൊവിഡ്-19-ന് കാരണമാകുന്ന SARS-CoV-2 വൈറസിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിനെ ബാധിക്കുന്നു. സ്പൈക്ക് പ്രോട്ടീൻ വൈറസിനെ മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ പുതുതായി കണ്ടെത്തിയ വകഭേദം അതിവേ​ഗം പകരുമോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് വാർവിക്ക് സർവകലാശാലയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ലോറൻസ് യംഗ് ഡെയിലി പറഞ്ഞു. ‘എയ്ഡ്‌സ് രോഗികൾ അല്ലെങ്കിൽ കീമോതെറാപ്പിക്ക് വിധേയരായ കാൻസർ രോഗികൾ പോലുള്ള രോഗികളിലാണ് വെെറസ് കൂടുതലായി പിടിപെടാനുള്ള സാധ്യത…’ എന്ന് റീഡിംഗ് യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ഇയാൻ ജോൺസ് പറഞ്ഞു.

നിശ്ശബ്ദമായി ഉയർന്നുവരുന്ന ഇതുപോലുള്ള പുതിയ വകഭേദങ്ങളെയാണ് ഭയപ്പെടേണ്ടതെന്നും യംഗ് പറഞ്ഞു. വൈറസ് പടരുകയും പരിവർത്തനം തുടരുകയും ചെയ്യുമ്പോൾ, അത് അനിവാര്യമായും ഏറ്റവും ദുർബലരായവരിൽ ഗുരുതരമായ അണുബാധകൾക്ക് കാരണമാകും.

Hot Topics

Related Articles