കോട്ടയം : മുനിസിപ്പാലിറ്റിയിൽ നരേന്ദ്ര മോദി സർക്കാരിന്റെ അമൃത് ഭാരത് പദ്ധതിയിലൂടെ ശുദ്ധജലമെത്തിക്കാൻ 48 കോടി രൂപ ചിലവഴിച് പണി പുരോഗമിക്കുന്ന സ്ഥലം ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ സന്ദർശിച്ചു. മുൻസിപ്പാലിറ്റിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഇതോടെ സാധ്യമാകും. മുൻസിപ്പാലിറ്റിയെ മൂന്നായി തരം തിരിച്ചാണ് പണികൾ നടക്കുന്നത്.52 വാർഡുകളിലായി 6000 ത്തോളം വീടുകളിൽ ഈ പദ്ധതിയിലൂടെ കുടിവെള്ളം ലഭിക്കും.നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ ഈ പദ്ധതിയെ ജനങ്ങൾ ഒരേ മനസോടെ സ്വീകരിചിരിക്കുന്നു.ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം, കൗൺസിലർ വിനു ആർ മോഹൻ, തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.