ന്യൂഡൽഹി: ഇൻഡ്യ മുന്നണി നേതാക്കൾ ചൊവ്വാഴ്ച ഡൽഹിയിൽ വെച്ച് യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ വെച്ചായിരിക്കും യോഗം നടക്കുക. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തോട് അനുബന്ധിച്ചാണ് യോഗം ചേരുന്നത്. സഖ്യത്തിലെ പ്രധാന നേതാക്കള്‍ മാത്രമാണ് ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടാകും. മുംബൈയിൽ വെച്ച് നടന്ന ഇൻഡ്യ മുന്നണി യോഗത്തിൽ സീറ്റ് വിഭജനം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. എന്നാൽ ഇന്‍ഡ്യയുടെ ലോഗോ പ്രകാശനം നടന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് പഠിക്കാൻ കേന്ദ്രം കഴിഞ്ഞ ദിവസം എട്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. മുന്‍രാഷ്ട്രപ്രതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയിൽ അമിത്ഷാ, അധിര്‍ രഞ്ജന്‍ ചൗധരി, ഗുലാംനബി ആസാദ്, എന്‍ കെ സിങ്, സുഭാഷ് സി കശ്യപ്, ഹരീഷ് സാല്‍വെ, സഞ്ജയ് കോത്താരി എന്നിവർ ഉണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്.