ചർമ്മം കണ്ടാൽ പ്രായം പറയില്ല എന്ന് പറയാറണ്ട്. ഇപ്പോഴിതാ വടക്കുകിഴക്കന്‍ ചൈനയിലെ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ബായ് ജിന്‍കിന്‍ എന്ന മുത്തശ്ശിയെ കണ്ടാലും നമുക്ക് ഒരു പതിനെട്ടുകാരിയുടെ പ്രായമേ പറയൂ. ‘ചൈനയിലെ ഏറ്റവും മനോഹരിയായ യോഗ മുത്തശ്ശി’ എന്നാണ് അവര്‍ അറിയപ്പെടുന്നത് തന്നെ. അടുത്തിടെ ബായ് ജിന്‍കിന്‍ പങ്കുവച്ച ഒരു വീഡിയോ ചൈനയിലെ സോഷ്യല്‍ മീഡിയകളില്‍ വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ജിമ്മില്‍ വെയ്റ്റ്‌ലിഫ്റ്റിംഗ് അടക്കമുള്ള ചലഞ്ചിങ്ങായിട്ടുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതായിരുന്നു വീഡിയോ.
ചെറുപ്പമായിരിക്കെ വേണ്ടവിധത്തില്‍ വ്യായാമം ചെയ്യാനുള്ള സമയമോ സാഹചര്യമോ ജിന്‍കിന് ഉണ്ടായിരുന്നില്ല. ജോലിയുടെ സ്വഭാവം കാരണം നീണ്ട നേരം ഒരേ ഇരിപ്പിരിക്കുകയും രാത്രി സമയങ്ങളില്‍ വൈകി ഉറങ്ങുകയും ഒക്കെ വേണ്ടി വന്നു. അതിനാല്‍ തന്നെ വ്യായാമത്തിനൊന്നും സമയം കണ്ടെത്താനായില്ല. പിന്നാലെ നിരവധി അസുഖങ്ങളും അവരെ തേടിവന്നു. അതില്‍ കാന്‍സറും പെടുന്നു. മൂന്ന് ശസ്ത്രക്രിയകളാണ് അവര്‍ക്ക് ചെയ്യേണ്ടി വന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപ്പോഴാണ് താന്‍ ആരോഗ്യകരമായ ശരീരത്തിന്റെയും മനസിന്റെ പ്രാധാന്യം മനസിലാക്കുന്നത് എന്നാണ് ജിന്‍കിന്‍ പറയുന്നത്. അങ്ങനെയാണ് 60 -ാമത്തെ വയസില്‍ അവര്‍ വര്‍ക്കൗട്ടുകള്‍ ചെയ്ത് തുടങ്ങുന്നത്. ആദ്യം ചെറിയ ചെറിയ വ്യായാമങ്ങളാണ് ചെയ്തത്. തന്നെ സംബന്ധിച്ച് അന്ന് അതെല്ലാം വളരെ കഠിനമായിരുന്നു എന്ന് അവര്‍ പറയുന്നു. എന്നാല്‍, പയ്യെപ്പയ്യെ എല്ലാം അവര്‍ക്ക് വഴങ്ങി. ഇന്ന് 78 -ാമത്തെ വയസില്‍ കഠിനമായ വര്‍ക്കൗട്ടുകളും യോഗ പോലെയുള്ളവയും എല്ലാം ജിന്‍കിന്‍ ചെയ്യുന്നു.