കടുത്തുരുത്തി മേരിമാതാ ഐ ടി ഐയിൽ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി 

 കടുത്തുരുത്തി: മേരിമാതാ പ്രൈവറ്റ് ഐ ടി ഐയിൽ  റെഡ് റിബൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ   ലോക എയ്ഡ്‌സ്ദിനാചരണം സംഘടിപ്പിച്ചു.  ഈ ദിനാചരണത്തിൻറ ഭാഗമായി  “Let communities lead” എന്ന വിഷയത്തെ അധികരിച്ച് ബോധവത്കരണക്ലാസ് ഫാ. സന്തോഷ് മുല്ലമംഗലത്ത് നയിക്കുകയും കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.തുടർന്ന് ബാനറുകളും  പ്ലാക്കാർഡുകളുമേന്തി  ഐ ടി ഐ  ജംഗ്ഷനിലേക്ക് റാലിയും തുടർന്ന് മനുഷ്യചങ്ങല രൂപീകരിക്കുകയും ചെയ്തു.  എയ്ഡ്‌സ്ദിന ആപ്തവാക്യം ഉൾപ്പെടുത്തി  വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. വിജയികൾക്ക് പ്രിൻസിപ്പാൾ സി. ജൂഡി എസ് വി എം സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ സോജൻ ജേക്കബ്, എഡ്വിൻ ജോർജ്, മിനി എ.കെ ,  ആഷിക് റെജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles