രാവിലെ നമ്മള് വെറും വയറ്റില്‍ വെള്ളം നമ്മളുടെ വയറും അതുപോലെ തന്നെ ശരീരവും ശുദ്ധീകരിക്കുന്നതിന് വേണ്ടിയാണ്. അതുപോലെ തന്നെ രാവിലെ വെറും വയറ്റില്‍ നല്ല ശുദ്ധമായ പശുവിന് നെയ്യ് കഴിക്കുന്നതും നല്ലതാണ്.
രാവിലെ തന്നെ നെയ്യ് കഴിക്കുമ്പോള്‍ ഇത് വയറിനെ ശുദ്ധീകരിക്കുകയും മോയ്സ്ച്വര്‍ ചെയ്യാന്‍ ഇതിലെ ഫാറ്റ് സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ, രാവിലെ തന്നെ വയറ്റില്‍നിന്നും മലം വേഗത്തില്‍ പോകുന്നതിന് ഇത് സഹായിക്കുന്നുണ്ട്. മലബന്ധ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് നല്ലതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നെയ്യ് കഴിക്കുന്നതും അതുപോലെ തന്നെ മുഖത്ത് പുരട്ടുന്നതും നല്ലതാണ്. പ്രത്യേകിച്ച് രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും അഴുക്ക് നീക്കം ചെയ്യപ്പെടുന്നതിനാല്‍ ചര്‍മ്മം ശുദ്ധീകരിക്കപ്പെടുകയും ഇത് ചര്‍മ്മത്തിന് നല്ല നിറം നല്‍കുന്നതിനും സഹായിക്കുന്നു. അതുപോലെ ചര്‍മ്മം നല്ലപോലെ മോയ്സ്ച്വര്‍ ചെയ്ത് നിലനില്ക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇതെല്ലാം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ശരരീഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ദഹനം കൃത്യമായി നടക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, ശരീരം ഡീറ്റോക്സ് ചെയ്യുകയും ശരീരത്തില്‍ നിന്നും കൊഴുപ്പ് എരിയിച്ച് കളയാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ, ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ വെറും വയറ്റില്‍ ശുദ്ധമായ നെയ്യ് കഴിച്ച് ശീലിക്കുന്നത് നല്ലതാണ്.
മുടി കൊഴിച്ചില്‍ കുറയ്ക്കാനും അതുപോലെ തന്നെ മുടിയെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും നെയ്യ് നല്ലതാണ്. പ്രത്യേകിച്ച് രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിച്ചാല്‍ മുടിയുടെ ആരോഗ്യവും ഒപ്പം നില്‍ക്കുന്നതാണ്. നല്ലപോലെ വരണ്ട മുടി ഉള്ളവര്‍ രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിച്ചാല്‍ മുടി മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. അതുപോലെ തന്നെ, നെയ്യില്‍, അമിനോ ആസിഡ്, അതുപോലെ ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ, മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
നമ്മളുടെ സന്ധികള്‍ക്കിടയില്‍ ഒരു ലൂബ്രിക്കന്റ് ഉണ്ട്. ഇത് കുറയുമ്പോള്‍ ആണ് എല്ലുകള്‍ തമ്മില്‍ ഉരസി നിങ്ങള്ക് സന്ധിവേദന, എല്ല് തേയ്മാനം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വരുന്നത്. എന്നാല്‍, രാവിലെ തന്നെ നിങ്ങള്‍ ഒരു ടീസ്പൂണ്‍ നെയ്യ് കഴിച്ചാല്‍ അത് സന്ധികള്‍ക്കിടയിലെ ലൂബ്രിക്കന്റിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.