മല്ലപ്പള്ളി :
കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ തീർത്ഥാടന – വിനോദ സഞ്ചാര മേഖലയായ മാരംങ്കുളം – നിർന്മലപുരം – നാഗപ്പാറ പി.എം.ജി.എസ്.വൈ റോഡിന്റെ ഇരുവശങ്ങളിലും
മാലിന്യം തള്ളുന്നു.
നാഗപ്പാറ വനമേഖലയിലും ദിനംപ്രതി രാത്രികാലങ്ങളിൽ മൽസ്യ, മാംസ, വീടുകളിൽ നിന്ന് ഭക്ഷണയോഗ്യമല്ലാത്ത പദാർത്ഥങ്ങളും, മദ്യകുപ്പികൾ അടക്കമുള്ള മാലിന്യങ്ങളും വലിച്ചെറിഞ്ഞ് പ്രദേശവാസികൾക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. അടുത്ത സ്ഥലങ്ങളിൽ വീടുകൾ ഇല്ലാത്തതും സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമല്ലാത്തതും സാമുഹ്യ വിരുദ്ധർക്ക് ഏറെ സഹായകമാകുന്നു.
പുറം പ്രദേശങ്ങളിൽ നിന്നും കക്കൂസ് മാലിന്യങ്ങളും ഭവനങ്ങളിലെ അടുക്കള മാലിന്യങ്ങളും, മറ്റ് ഉപയോഗരഹിതമായ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ രാത്രിയുടെ മറവിൽ ചാക്കുകളിൽ കെട്ടി ഇവിടെ നിക്ഷേപിക്കുന്നു.
കാട്ടുപന്നികൾ, കുരങ്ങ്, മയിൽ, മലഅണ്ണാൻ, കേഴമാൻ , പെരുമ്പാമ്പ് മറ്റു വന്യജീവികൾ ഈ മാലിന്യങ്ങൾ ഭക്ഷിക്കുന്നതിനായി എത്തി റോഡിലും പരിസര പ്രദേശങ്ങളിലും ചിന്നി ചിതറിക്കുന്നതിനാൽ റോഡിൽ കൂടി മുക്കു പൊത്തി നടക്കേണ്ട സ്ഥിതിയിലാണ് നാട്ടുകാർ.
കുപ്പി ചില്ലുകൾ കാൽനടക്കാർക്കും, വാഹന യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉളവാക്കുന്നു
അടിയന്തിരമായി ഈ പ്രദേശങ്ങളിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാനും , സി സി റ്റിവി ക്യാമറകൾ സ്ഥാപിക്കാനും , പോലീസ്, എക്സൈസ് പട്രോളിങ് നടത്തുന്നതിനും പഞ്ചായത്തും വിവിധ ഭരണ സംവിധാനങ്ങളും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിർന്മല പുരം – മാരംങ്കുളം നിവാസികൾ ആവശ്യപ്പെടുന്നു.
കോട്ടാങ്ങൽ പഞ്ചായത്തിൽ മാലിന്യം തള്ളൽ അതിരൂക്ഷമാകുന്നു
Advertisements