ചുണ്ടിലെ കറുപ്പ് നിറം മാറ്റണോ? വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടിക്കൈകൾ നോക്കാം

മുഖത്ത് കുരുക്കൾ ഒന്നുമില്ലാതെ നല്ല ക്ലിയർ സ്കിൻ ആഗ്രഹിക്കുന്നവരാണ് പലരും. മുഖം നന്നായാൽ മാത്രം കണ്ണും മൂക്കും ചുണ്ടുമൊക്കെ സുന്ദരമാക്കി വയ്ക്കേണ്ടത് ഏറെ പ്രധാനമാണ്. ചുണ്ടിലെ കറുപ്പ് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഹൈപ്പർപിഗ്മൻ്റേഷൻ മൂലമാണ് ചുണ്ടിൽ കറുപ്പ് നിറമുണ്ടാകുന്നത്. അൾട്രാവയലറ്റ് രശ്മികൾ, പുകവലി, ലിപ്സ്റ്റിക്കിൻ്റെ ഉപയോഗം എന്നിവയെല്ലാം ചുണ്ടുകൾ കറുക്കാൻ കാരണമാകാറുണ്ട്. ഇതും അല്ലെങ്കിൽ കഫീൻ ഉപഭോഗം എന്നിവ കാരണം ചുണ്ടിലെ ചർമ്മകോശങ്ങളുടെ പാളികളിൽ മെലാനിൻ്റെ അമിതമായ സ്ഥിരത മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണിത്. ജീവിതശൈലിയിൽ അൽപ്പം ശ്രദ്ധ നൽകിയാൽ ചുണ്ടിന് നല്ല നിറം ലഭിക്കും. ചുണ്ടിലെ കറുപ്പ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടിക്കൈകൾ നോക്കാം.

Advertisements

നാരങ്ങയും പഞ്ചസാരയും

നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ നാരങ്ങയ്ക്കും പഞ്ചസാരയ്ക്കും കഴിയും. ഒരു ചെറിയ കഷണം നാരങ്ങ മുറിച്ച് എടുത്ത ശേഷം അതിലേക്ക് അൽപ്പം പഞ്ചസാര ഇടുക. ഇനി ഇത് ചുണ്ടിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഇത് അല്ലെങ്കിൽ രാത്രി കിടക്കുന്നതിന് മുൻപ് നാരങ്ങ മാത്രം ചുണ്ടിൽ ഉരച്ച ശേഷം രാവിലെ കഴുകി വ്യത്തിയാക്കാം. ഒരു മാസം ഇങ്ങനെ ചെയ്യുന്നത് നല്ല വ്യത്യാസം പ്രകടമാക്കും.

തേൻ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. ആരോഗ്യത്തിനും അതുപോലെ ചർമ്മത്തിനും തേൻ ഏറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. ചർമ്മത്തിന് സ്വാഭാവിക തിളക്കം വീണ്ടെടുക്കാൻ തേൻ ഏറെ മികച്ചതാണ്. അതുപോലെ ചുണ്ടിലെ കറുപ്പ് മാറ്റാനും തേൻ സഹായിക്കും. ഒരു ടേബിൾ സ്പൂൺ തേനും അൽപ്പം പഞ്ചസാരയും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കും. ഇത് ചുണ്ടിലെ മൃതകോശങ്ങളെ പുറന്തള്ളി നിറം നൽകാൻ ബെസ്റ്റാണ്.

മഞ്ഞളും പാലും

മഞ്ഞൾ ആരോഗ്യത്തിനും ചർമ്മത്തിനും ഏറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. ഇതിലെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ വളരെ പ്രശസ്തമാണ്. കൂടാതെ ഇതിൽ ആൻ്റി ഓക്സിഡൻ്റുകളും ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. മെലാനിൻ കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച ചേരുവയാണ് മഞ്ഞൾ. ഒരു ചെറിയ പാത്രത്തിൽ 1 ടേബിൾസ്പൂൺ പാലും മഞ്ഞൾപ്പൊടിയും കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. എന്നിട്ട് ഇത് ചുണ്ടിൽ പുരട്ടി 5 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇതിന് ശേഷം ഒരു മോയ്സ്ചറൈസിംഗ് ലിപ് ബാം പുരട്ടുക. രണ്ടാഴ്ച വരെ ഇങ്ങനെ ചെയ്യുന്നത് ചുണ്ടിന് നിറം വർധിപ്പിക്കാൻ ഏറെ സഹായിക്കും. പ്രകൃതിദത്തമായ മഞ്ഞൾ പൊടി ഉപയോ​ഗിക്കുന്നതായിരിക്കും എപ്പോഴും നല്ലത്.

ബദാം ഓയിൽ

ചർമ്മത്തിനും മുടിയ്ക്കും ഏറെ നല്ലതാണ് ബദാം ഓയിൽ. ചുണ്ടുകളെ മോയ്ചറൈസ് ചെയ്ത് വയ്ക്കാൻ ഏറെ നല്ലതാണ് ബദാം ഓയിൽ. രക്തയോട്ടം കൂട്ടാനും ഇത് ഏറെ സഹായിക്കും. രക്തയോട്ടം കൂടുന്നത് ചുണ്ടുകളിൽ നല്ല നിറം നൽകാൻ സഹായിക്കുന്നതാണ്. നല്ലൊരു ബദാം ഓയിൽ വാങ്ങി ചുണ്ടുകളിൽ പുരട്ടുന്നത് ആഴ്ചകൾക്കുള്ളിൽ നിറം വർധിപ്പിക്കാൻ ഏറെ സഹായിക്കുന്നതാണ്.

Hot Topics

Related Articles