കോട്ടയം പാത്താമുട്ടത്ത് എസ് എൻ ഡി പി യിൽ മോഷണം : ശാരദാ ദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നു 

കോട്ടയം : പത്താമുട്ടത്ത് എസ് എൻ ഡി പി യിൽ മോഷണം. എസ് എൻ ഡി പിയുടെ ശാരദാ ദേവീക്ഷേത്രത്തിലെ തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് കാണിക്കവഞ്ചി മോഷ്ടാവ് കവർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം ഉണ്ടായതെന്ന് സംശയിക്കുന്നു. എസ് എൻ ഡി പി ശാരദാദേവീക്ഷേത്രത്തിലെ അഞ്ച് കാണിക്ക വഞ്ചിയാണ് മോഷ്ടാവ് കവർന്നത്. ക്ഷേത്രത്തിലെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് തിടപ്പള്ളിയുടെ പൂട്ട് തകർത്താണ് ഉള്ളിൽ കയറിയത്. രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് , ഇവർ വിവരം ചിങ്ങവനം പോലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. എത്ര രൂപയുടെ പണം നഷ്ടമായി എന്ന് തിട്ടപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.