മുൻ ദേശീയ കായിക താരമായ അധ്യാപിക കുഴഞ്ഞ് വീണു മരിച്ചു : മരിച്ചത് ചങ്ങനാശേരി സ്കൂളിലെ അധ്യാപിക 

കോട്ടയം : കായികാധ്യാപിക സ്കൂളില്‍ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാല്‍ പാറത്തറ വീട്ടില്‍ മനു ജോണ്‍ (50) ആണ് മരിച്ചത്. മുൻ അത്ലറ്റായ മനു ജോണ്‍ എംജി സർവകലാശാലാ ക്രോസ് കണ്‍ട്രി ടീം മുൻ ക്യാപ്റ്റനാണ്.24 വർഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂള്‍ ആൻഡ് ജൂനിയർ കോളജിലെ കായികാധ്യാപികയായിരുന്നു. ഇന്നലെ രാവിലെ ഒമ്ബതുമണിയോടെ സ്കൂളില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

Advertisements

ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ഒളിംപ്യൻ അഞ്ജു ബോബി ജോർജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം ഇന്നു രാവിലെ 9.30നു സ്കൂളിലെത്തിക്കും. തുടർന്ന് വൈകീട്ട് പറാല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ സംസ്കരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ അത്‌ലറ്റായ മനു നിരവധി ദേശീയ മത്സരങ്ങളിലെ സ്ഥിരം മെഡല്‍ ജേതാവ് ആയിരുന്നു. മധ്യദീര്‍ഘ ദൂര മത്സരങ്ങളില്‍ കേരളത്തിനായി നിരവധി മെഡല്‍ നേടിയ മനു സ്‌കൂള്‍ തലത്തില്‍ ചങ്ങനാശേരി സെന്റ് ജോസഫ് സ്‌കൂളിലും, യൂണിവേഴ്‌സിറ്റി തലത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ നിന്നുമാണു മത്സരിച്ചിരുന്നത്.

എം.ജി യൂണിവേഴ്‌സിറ്റി ക്രോസ് കണ്‍ട്രി ടീം ക്യാപ്റ്റന്‍ കൂടി ആയിരുന്നു മനു ജോണ്‍. മുന്‍ യൂണിവേഴ്‌സിറ്റി കോച്ച്‌ പരേതനായ പി.വി വെല്‍സിയുടെ കീഴില്‍ മനുവിന് ഒപ്പം അഞ്ജു ബോബി ജോര്‍ജും, അജിത് കുമാര്‍, ചാക്കോ, സിനി ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ആയിരുന്നു പരിശീലനത്തിന് എന്‍.എസ് .എസ് കോളജില്‍ ഒപ്പമുണ്ടായിരുന്നത്.

Hot Topics

Related Articles