ഓഹരി വിപണിയിൽ വലിയ നഷ്ടമുണ്ടായി; നിക്ഷേപിച്ച പണം നഷ്ടമായി; സാമ്പത്തിക ബാധ്യത വർദ്ധിച്ചു; കഴിഞ്ഞ ദിവസം കോടിമതയിൽ നിന്നും കാണാതായ ആളുടെ മൃതദേഹം കാഞ്ഞിരത്ത് മീനച്ചിലാറ്റിൽ കണ്ടെത്തി

കോട്ടയം: ഓഹരി വിപണിയിലെ നഷ്ടത്തെ തുടർന്ന് സാമ്പത്തിക ബാധ്യത നേരിട്ടയാളെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കോട്ടയം കോടിമതയിൽ നിന്നും കാണാതായ ആളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോടിമത നോർത്ത് തടത്തുംകുഴിയിൽ രവീന്ദ്രനെ(50)യാണ് കഴിഞ്ഞ ദിവസം കോടിമതയിലെ വീട്ടിൽ നിന്നും കാണാതായത്. ഓഹരി വിപണിയിൽ ഇദ്ദേഹം പണം നിക്ഷേപിച്ചിരുന്നു. ഇതിൽ ഇദ്ദേഹത്തിന് വലിയ നഷ്ടം സംഭവിച്ചിരുന്നതായി ബന്ധുക്കളോടും, സുഹൃത്തുക്കളോടും ഇദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഇദ്ദേഹത്തെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന്, വീട്ടുകാർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ഇദ്ദേഹത്തെ കാഞ്ഞിരം ജട്ടിയുടെ ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മീനച്ചിലാറ്റിലൂടെ മൃതദേഹം ഒഴുകിയെത്തുന്ന നിലയിലാണ് കണ്ടത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles