എഴുപത് വർഷമായി സ്‌ഥിരതാമസമായ രണ്ട് സെന്റ് സ്‌ഥലത്തിന് രേഖയും വീടും ആവശ്യപ്പെട്ട് ദളിത് കുടുംബം നാളെ ജൂലൈ 26 വെള്ളിയാഴ്ച കോട്ടയം കലക്ടറേറ്റ് പടിക്കൽ ധർണ്ണ നടത്തും 

കോട്ടയം :  കഴിഞ്ഞ 71 വർഷമായി വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കുടുംബമാണ് കോട്ടയം ആർപ്പൂക്കര വില്ലൂന്നി ഐക്കരമുക്ക് മേരി തോമസിന്റെ കുടുംബം. 2020 ൽ വെള്ളപ്പൊക്കത്തിന് ശേഷം വീട് വൃത്തി ആക്കുന്നതിനിടെ 80 വയസുകാരിയായ മേരി തോമസ് വീടിനുള്ളിൽ വീഴുകയും നടുവിനും കൈയ്ക്കും സാരമായ പരിക്കുകൾ ഉണ്ടായിട്ടുള്ളതുമാണ്.

Advertisements

മേരി തോമസിന്റെ മകൻ സണ്ണി കൂലിവേലക്കാരനും ഭാര്യ ഹൃദ്രോഹിയുമാണ്. ഏത് സമയവും നിലാംപൊത്തറായ വീട്ടിലാണ് ഇവർ താമസിക്കുന്നത്. ചെറിയ തോതിൽ മഴ പെയ്‌താൽ പോലും വെള്ളം കയറുന്ന ഈ പ്രദേശത്തിൽ മഴകാലത്ത് ഇവർ അനുഭവിക്കുന്ന ദുരിതം 2023 ഒക്ടോബർ 2 ന്  മലയാള മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഴക്കാലത്ത് മേരിയും കുടുംബവും ബന്ധു വീടുകളിൽ അഭയം പ്രാപിക്കുകയാണ് ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

70 വർഷമായി സ്‌ഥിരതാമസക്കാരായ മേരിയുടെ സ്‌ഥലത്തിന് മതിയായ രേഖകൾ ഇല്ലാത്തതിനാലാണ് കുടുംബം ദുരിതത്തിൽ കഴിയുന്നത്. ഈ വർഷവും ദുരിതത്തിൽ ആയ ഈ കുടുംബം വെള്ളപ്പൊക്കത്തിൽ ബന്ധു വീടുകളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുള്ളതിനാൽ ത്രിതല പഞ്ചായത്തും  സർക്കാരും കാട്ടുന്ന നിഷേധത്തിനെതിരെ  സണ്ണിയും  80 വയസ്സായ മാതാവും ഹൃദ്രോഗിയായ ഭാര്യയും  ജൂലൈ 26 വെള്ളി രാവിലെ 10:00 മുതൽ കോട്ടയം  കളക്ടറേറ്റ് പടിക്കൽ  ധർണ്ണ നടത്തും. വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകുന്നത് വരെ സി എസ് ഡി എസ് സംസ്ഥാന കമ്മിറ്റിയും കുടുംബം നടത്തുന്ന സമരത്തിൽ പങ്കുചേരും.

Hot Topics

Related Articles