കോട്ടയം വെച്ചൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി : നാല് കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ

വൈക്കം : കോട്ടയം വൈക്കം വെച്ചൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. വെച്ചൂർ സ്വദേശി ബിപിനെയാണ്  എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടുമുറ്റത്ത് നിന്നും മൂന്ന് അടിയോളം  നീളമുള്ള നാല് കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി. ഇയാളുടെ വീട്ടുമുറ്റത്ത് നട്ടു വളർത്തിയ നിലയിലായിരുന്നു കഞ്ചാവ് ചെടികൾ.  യുവാവ് വെള്ളവും വളവും നൽകി ചെടികൾ പരിപാലിച്ചതായും എക്സൈസ് സംഘം പറയുന്നു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വീട്ടുമുറ്റത്തുനിന്നും കഞ്ചാവ് ചെടി കണ്ടെത്തിയത്. വീട്ടുമുറ്റത്ത് വേലികെട്ടി തിരിച്ചായിരുന്നു  കഞ്ചാവ് കൃഷി. ഇയാളെ കോടതിയിൽ ഹാജരാക്കും.

Advertisements

Hot Topics

Related Articles