മുണ്ടക്കയം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ സിപിഐഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി പ്രകടനവും, പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കെ രാജേഷാണ് ഉദ്ഘാടനം നിർവഹിച്ചത്. സിവി അനിൽകുമാർ, പി എസ് സുരേന്ദ്രൻ, റെജീന റഫീഖ്, എംജി രാജു, പി കെ പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖദാസ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി റിനോഷ് രാജേഷ് എന്നിവർ സംസാരിച്ചു.
Advertisements