കോട്ടയം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടും കോട്ടയത്തോടും കാട്ടിയ അവഗണയിൽ പ്രതിക്ഷേധിച്ചു കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ഇന്ന് ശനിയാഴ്ച രാവിലെ 10.30ന് ധർണ സമരം നടത്തുന്നു. പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ :ജെയ്സൺ ജോസഫ് അധ്യക്ഷത വഹിക്കുന്നു. ധർണ സമരം പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ:കെ ഫ്രാൻസിസ് ജോർജ് എം പി ഉൽഘാടനം ചെയ്യും.
ഐ റ്റി & പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന ചെയർമാൻ അപു ജോൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.സംസ്ഥാനവൈസ് ചെയർമാൻമാരായവക്കച്ചൻ മറ്റത്തിൽഎക്സ് എം പി, ഇ ജെ ആഗസ്തി സാർ, കെ എഫ് വർഗീസ്, പ്രൊഫ. ഗ്രേസമ്മ മാത്യു, തോമസ് കണ്ണന്തറ, പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റുമാർ, സംസ്ഥാന ജില്ലാ നേതാക്കൾ എന്നിവർ പ്രസംഗിക്കും.പാർട്ടി മണ്ഡലം പ്രസിഡന്റ്മാർ, ത്രിതല പഞ്ചായത്ത് മെമ്പർമാർ, സഹകരണ ബാങ്ക്ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് അറിയിച്ചു.