അപകടത്തിൽ പരിക്കേറ്റ വഴിയാത്രക്കാരന് രക്ഷകരായി അഭയം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ; അയ്മനം വില്ലേജിന് സമീപം അപകടത്തിൽപ്പെട്ട ആളെ ആശുപത്രിയിൽ എത്തിച്ചു

അയ്മനം: അപകടത്തിൽ പരിക്കേറ്റ വഴിയാത്രക്കാരന് രക്ഷകരായി അഭയം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ. അയ്മനം വില്ലേജ് ഓഫിസിനു സമീപത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ അപകടത്തിൽപ്പെട്ട വഴിയാത്രക്കാരനെയാണ് അഭയം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരും മെഡി ട്രാൻസ് ആശുപത്രി പ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. അയ്മനം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്. ഈ ഹെൽപ് ഡെസ്‌ക് സജീവമായി തുടരുന്നതിനിടെയാണ് ഇപ്പോൾ ഇവിടെ അപകടമുണ്ടായത്. ഈ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനവുമായി ഇവർ രംഗത്തിറങ്ങിയത്.

Advertisements

Hot Topics

Related Articles