കോട്ടയം നഗരമധ്യത്തിൽ കഞ്ഞിക്കുഴി ജൂബിലി റോഡിൽ നടു റോഡിൽ കക്കൂസ് മാലിന്യം തള്ളി; ലോറിയുടെ ചിത്രം സഹിതം പരാതി നൽകി നഗരസഭ അംഗം ജൂലിയസ് ചാക്കോ; കർശന നടപടിയെടുക്കാനൊരുങ്ങി കോട്ടയം നഗരസഭ; വാഹനം കണ്ട് വിളിച്ചു പറഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി

കോട്ടയം: നഗരമധ്യത്തിൽ കഞ്ഞിക്കുഴി ജൂബിലി റോഡിൽ നടു റോഡിൽ കക്കൂസ് മാലിന്യം തള്ളി. വാഹനം കണ്ടെത്തിയ ശേഷം കോട്ടയം ഈസ്റ്റ് പൊലീസിൽ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വാഹനത്തിന്റെ നമ്പർ അടക്കം നഗരസഭ അംഗം ജൂലിയസ് ചാക്കോ നഗരസഭ ആരോഗ്യ വിഭാഗത്തിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് നഗരസഭ 17 ആം വാർഡിൽ കഞ്ഞിക്കുഴി ജൂബിലി റോഡിനു നടുവിൽ കക്കൂസ് മാലിന്യം ലോറിയിൽ എത്തി തള്ളിയത്.

Advertisements

കക്കൂസ് മാലിന്യം ലോറിയിൽ എത്തി തള്ളിയത് കണ്ട് പ്രദേശവാസിയായ ആൾ പിന്നാലെ എത്തിയെങ്കിലും ലോറി അമിത വേഗത്തിൽ ഓടിച്ചു പോയി. ബൈക്കിൽ എസ്‌കോർട്ടോടെ എത്തിയാണ് ഇത്തരത്തിൽ കക്കൂസ് മാലിന്യം നടു റോഡിൽ തള്ളിയത്. തുടർന്ന്, ഇദ്ദേഹം ഉടൻ തന്നെ വാഹനത്തിന്റെ നമ്പർ സഹിതം കോട്ടയം ഈസ്റ്റ് പൊലീസിൽ ഫോൺ വിളിച്ചു പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്ന് പരാതിക്കാരൻ പറയുന്നു. ഇതേ തുടർന്ന് കൗൺസസിലർ വിഷയത്തിൽ ഇടപെടുകയും വാഹനത്തിന്റെ നമ്പർ സഹിതം കോട്ടയം നഗരസഭയിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

Hot Topics

Related Articles