തിരുവല്ല നഗരസഭയിലെ ക്രിമിറ്റോറിയം പ്രവർത്തനം അവതാളത്തിൽ; ചെയർപേഴ്സിനെ ഉപരോധിച്ച് ബിജെപി കൗൺസിലർമാർ 

തിരുവല്ല: നഗരസഭയിലെ ക്രിമിറ്റോറിയം പ്രവർത്തനം അവതാളത്തിൽ ആയതിനെതിരെ ബിജെപി കൗൺസിലർമാർ ചെയർപേഴ്സനെ തടഞ്ഞു. രാവിലെ ഒരു മരണവുമായി ബന്ധപ്പെട്ട് ബോഡി അടക്കം ചെയ്യേണ്ട ആവശ്യവുമായി കൗൺസിലർമാർ  നഗരസഭയിൽ അന്വേഷിച്ചപ്പോൾ ക്രിമിറ്റോറിയം തകരാറിൽ ആണെന്ന് പറയുകയും. തുടർന്ന് ബിജെപി കൗൺസിലർമാർ ഉദ്യോഗസ്ഥരുടെ മീറ്റിംഗ് നടന്ന സ്ഥലത്തേക്ക് എത്തി ചെയർപേഴ്സിനെ ഉപരോധിക്കുകയും. 

Advertisements

തുടർന്ന് ചെയർപേഴ്സന്റെ ചേമ്പറിൽ  തടഞ്ഞു വെക്കുകയും ചെയ്തു. മാസങ്ങളായി ക്രിമിറ്റോറിയം തകരാറിലായി കിടക്കുകയും നാല് മാസങ്ങൾക്ക് മുമ്പ്  25 ലക്ഷം രൂപ മുടക്കി തകരാർ പരിഹരിച്ചിട്ടുള്ളതുമാണ്. കൃത്യമായ മേൽനോട്ടത്തിൽ പണികൾ പൂർത്തീകരിക്കാത്തതാണ് അടിക്കടി കൃമിട്ടോറിയം തകരാറിലാകുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് സെക്രട്ടറി, സൂപ്രണ്ട്, ഹെൽത്ത് സൂപ്പർവൈസർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച ചെയ്തതിനെ തുടർന്ന് ക്രിമിറ്റോറിയത്തിന്റെ പണി ആരംഭിക്കുകയും  രാത്രിയോടുകൂടി പണി പൂർത്തികരിക്കും മെന്നുള്ള ഉറപ്പു നൽകുകയും ചെയ്തു. 

തുടർന്ന് നഗരസഭയിലെ റോഡ് വർക്കുകൾ, വഴിവിളക്കുകൾ, മുടങ്ങിക്കിടക്കുന്ന വിവിധ പദ്ധതികൾ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെ ന്നുള്ള ഉറപ്പിന്മേൽ  സമര പരിപാടി അവസാനിപ്പിച്ചു. ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, മിനി പ്രസാദ്, ഗംഗ രാധാകൃഷ്ണൻ, പൂജാ ജയൻ , വിമൽ. ജി എന്നിവർ നേതൃത്വം നൽകി. Op

Hot Topics

Related Articles