ചെന്നൈ: ചെന്നൈയില്‍ 18 കാരിക്കുനേരെ ലൈംഗികാതിക്രമം. കിളമ്പാക്കം ബസ് ടെര്‍മിനലിനു സമീപത്താണ് സംഭവം. ബസ് കാത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് ഓട്ടോയില്‍ കയറാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ച പെണ്‍കുട്ടിയെ വലിച്ചിഴച്ച് ഓട്ടോയില്‍ കയറ്റി. മുന്നോട്ടു നീങ്ങിയ ഓട്ടോയില്‍ മറ്റു രണ്ടുപേര്‍കൂടി കയറുകയായിരുന്നു.
പ്രതികള്‍ ഉപദ്രവിക്കാന്‍ ആരംഭിച്ചതോടെ കുട്ടി നിലവിളിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓടുന്ന ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടിയുടെ നിലവിളി പരിസരത്തുള്ളവര്‍ ശ്രദ്ധിച്ചതോടെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നെത്തിയ ഒരു സംഘം പൊലീസ് അക്രമികളെ പിന്തുടര്ന്നു.
പൊലീസിനെ കണ്ടതോടെ പെണ്‍കുട്ടിയെ വഴിയിലിറക്കിവിട്ട് പ്രതികള്‍ കടന്നു കഴിഞ്ഞു. സേലത്ത് ജോലിചെയ്യുന്ന പെണ്‍കുട്ടി തമിഴ്നാട്ടുകാരിയല്ലെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്.
തമിഴ്നാട്ടില്‍ ലഹരിയുടെ ലഭ്യതയും ഉപയോഗവും വര്‍ധിച്ചതോടെ സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന ലൈംഗീകാതിക്രമങ്ങള്‍ പേടിപ്പിക്കുന്നതാണ്.
എന്നാല്‍ ലഹരിക്കടത്തുകാരെ തമിഴ്നാട്ടില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുകയാണ് എം കെ സ്റ്റാലിന് നയിക്കുന്ന ഡി എം കെ ഗവണ്മെന്റെ് എന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ബി ജെ പി നേതാവ് അണ്ണാമലൈ പറഞ്ഞു.