കല്ലറങ്ങാട്ട് പിതാവിനെതിരെ കേസെടുത്തവർപി.സി ജോർജിനെ കേസിൽപ്പെടുത്തിയതിൽഅത്ഭുതമില്ല : എൻ. ഹരി

കോട്ടയം: ക്രൈസ്തവ സമൂഹം നേരിടുന്ന ആശങ്കാ
ജനകമായ വെല്ലുവിളിക്കെതിരെ സമുദായ അംഗങ്ങൾക്ക് ജാഗ്രതാ സന്ദേശം നൽകിയ സീറോ മലബാർ സഭയിലെ ആദരണീയ പാലാ ബിഷപ്പിനെതിരെ പോലും കേസെടുത്ത പിണറായി പോലീസ് പിസി ജോർജിനെതിരെ നടപടിയെടുത്തതിൽ ഒട്ടും അത്ഭുതമില്ലെന്ന് ബിജെപി നേതാവ് എൻ. ഹരി .

Advertisements

കൊടിയ വർഗീയ വിഷം വമിക്കുന്ന ആശയപ്രചാരണങ്ങൾ നടത്തുന്ന ഒരു സമുദായത്തിൽ പെട്ടവർക്ക് പ്രത്യേക ഇളവു നൽകുന്നത് കേരളത്തിൽ സാധാരണമാണ്.
രാജ്യ വിഭജനം അജണ്ടയാക്കി പ്രവർത്തിക്കുന്ന ചിദ്രശക്തികൾക്ക് കരുത്ത് പകരുന്നതാണ് ഇത്തരം ഇരട്ട നിലപാടുകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാർക്കോട്ടിക് മാഫിയ കേരളത്തിൽ സൃഷ്ടിക്കുന്ന ഭീതിജനകമായ അന്തരീക്ഷം ഓരോ ദിനവും വർദ്ധിച്ചു വരികയാണ്. യുവാക്കളെ ലഹരിക്കടിമയാക്കി വിധ്വംസക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയാണ് ചെയ്യുന്നത്. രാജ്യാന്തര ബന്ധമുള്ള ഈ ലോബി ഹിന്ദു- ക്രൈസ്തവ വീടുകളിൽ അശാന്തി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.നിർബന്ധിച്ചുള്ള മതം മാറ്റം, പ്രണയം നടിച്ചുള്ള മതം മാറ്റം ഇവയെല്ലാം ഇതേ ശക്തികളാണ് നടപ്പാക്കുന്നത്.

മഹാരാഷ്ട്ര ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഈ ഭവിഷ്യത്ത് മുന്നിൽ കണ്ടാണ് നിയമനിർമ്മാണം തന്നെ നടത്തുന്നത്. ഈ അവസരത്തിലാണ് കേരളത്തിൽ കറുത്ത ശക്തികൾക്ക് ശക്തി പകരുന്ന തീരുമാനങ്ങൾക്ക് സർക്കാർ പിന്തുണ നൽകുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.