രാഷ്ട്രീയത്തിനപ്പുറം എല്ലാവരുടെയും ആദരവ് നേടുകയും, ആർഎസഎസ് ഉള്‍പ്പെടെയുള്ള മുഴുവൻ സംഘടനകളുമായി നല്ല ബന്ധം നിലനിർത്തുകയും ചെയ്ത പ്രമുഖഗാന്ധിയനായ ജി.ഗോപിനാഥൻ നായരുടെ പ്രതിമ അനാശ്ചാദനം ചെയ്യവെ മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കിയതിലൂടെ തുഷാർ ഗാന്ധി മഹാത്മാവിനേയും ഗോപിനാഥൻനായരേയും അപമാനിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് കുറ്റപ്പെടുത്തി. ഇത്തരം മാനസികരോഗികളെ കൊണ്ടു വന്ന ഗാന്ധിമിത്രമണ്ഡലം എന്ന പേപ്പർ സംഘടനയുടെ ഉദ്ദേശശുദ്ധി സംശയകരമാണ്.
ഗോപിനാഥൻ നായരുടെ പേരും വസ്തുവകകളും കൈക്കലാക്കി അദ്ദേഹത്തെ അപമാനിക്കാനാണ് നേതൃത്വംനല്‍കുന്നതെങ്കില്‍ കനത്ത വിലനല്‍കേണ്ടി വരും. ഗാന്ധികുടുംബത്തിന്‍റെ പിൻതലമുറക്കാരനെന്ന പേരില്‍ തലച്ചോറുംനാവും അർബൻനക്സലൈറ്റ്റുകള്‍ക്കും രാജ്യദ്രോഹശക്തികള്‍ക്കും പണയം വച്ച തുഷാർ ഗാന്ധിയുടെ പരിശ്രമം രാജ്യത്തെ തരംതാഴ്ത്തി കെട്ടാനാണ്. ആർ എസ് എസ് ക്യാമ്പില്‍ നേരിട്ട് വന്ന് RSSന്‍റെ അച്ചടക്കക്കേയും രാജ്യസ്നേഹത്തേയും പ്രകീർത്തിച്ച മഹാത്മാഗാന്ധിയെ തുഷാർ ഗാന്ധിയാണ് മനസ്സിലാക്കേണ്ടത്. പത്മശ്രീ ഗോപിനാഥൻ നായരെ അനുസ്മരികേണ്ടവേദി മലിനമാക്കിയ തുഷാർ ഗാന്ധിക്കെതിരെ വാർഡ് ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചുവെങ്കില്‍ അത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.