കൊല്ലാട് : ഇന്ത്യൻ ഭരണഘടന ശില്പിയും രാജ്യത്തിൻറെ പ്രഥമ നിയമ മന്ത്രിയും വിദ്യാഭ്യാസ വിചക്ഷണനും വിദഗ്ധനുമായിരുന്ന ഡോക്ടർ: ഭീം റാവു അംബേദ്കർ. 134ആമത് ജന്മദിനം കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും വിവിധ വാർഡുകളും സമുചിതമായി
പുഷ്പാർച്ചനയും ജന്മദിന സമ്മേളനവും നടത്തി ആഘോഷിച്ചു.
Advertisements
മണ്ഡലം പ്രസിഡണ്ട് ജയൻ ബി മഠത്തിന്റെ അധ്യക്ഷതയിൽ കൂടിയ ജന്മദിന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് ആനി മാമൻ, ജനപ്രതിനിധികളായ മഞ്ജു രാജേഷ്, അനിൽകുമാർ, ബ്ലോക്ക് ഭാരവാഹികളായ തമ്പാൻ കുര്യൻ വർഗീസ്, റോയി മടക്കമൂട്ടിൽ, ശശികുമാർ നെല്ലിക്കുന്നിൽ.
മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി വത്സല അപ്പുക്കുട്ടൻ മുൻ ജനപ്രതിനിധികളായ ഉദയകുമാർ, ടി ടി ബിജു.
അജി വർഗീസ്, തുടങ്ങിയവർ സംസാരിച്ചു.


