വൈക്കം: വൈക്കം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. വൈക്കം ചെമ്മനത്തുകര ഉഴവൂറിൽ പരേതനായ മാത്യുവിൻ്റെ മകൻ ജോയ്മാത്യു (47)വാണ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചത്. ഇന്നലെ പുലർച്ചെ ദുഖാൻ ഹൈവേയിലായിരുന്നു അപകടം.
Advertisements
13വർഷമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോലിയുടെ ഭാഗമായി ഷാഹാനിയയിൽ പോയി തിരിച്ചുവരും വഴി പുലർച്ചെ മൂന്നോടെ ദുഖാൻ റോഡിൽ ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം. മാതാവ്:തങ്കമ്മ. ദീർഘകാലമായി ഖത്തറിൽ മാധ്യമപ്രവർത്തകയായ ശ്രീദേവിയാണ് ഭാര്യ.