കോട്ടയം: അവധിയ്ക്കെത്തിയ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം അവധി ആഘോഷിക്കാൻ നടത്തിയ യാത്ര അന്ത്യയാത്രയായി മാറി. വാഗമണ്ണിൽ കുടുംബാംഗങ്ങൾ വിനോദയാത്രയ്ക്ക്് പോയ ശേഷം മടങ്ങിയെത്തുന്നതിനിടെയുണ്ടായ അപകടത്തിലാണ് കുമരകം സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കുമരകം പള്ളിച്ചിറയിൽ വിരിപ്പുകാല കമ്പിച്ചിറയിൽ അനീഷന്റെ ഭാര്യ ധന്യയാണ് വാഗമണ്ണിലുണ്ടായ അപകടത്തിൽ മരിച്ചത്. രണ്ടാഴ്ച മുൻപാണ് ധന്യയുടെ ഭർത്താവ് അനീഷ് റഷ്യയിൽ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയത്. ഈ സമയത്ത് തന്നെയാണ് ഇവരുടെ വീട് നിർമ്മാണവും പൂർത്തിയാത്. വീട് നിർമ്മാണം പൂർത്തിയായതിന്റെ സന്തോഷത്തിനൊപ്പം ഭർത്താവിനൊപ്പം അവധി സമയം ചിലവഴിക്കാൻ വേണ്ടിയാണ് സംഘം വാഗമണ്ണിലേയ്ക്കു പോയത്. ബുധനാഴ്ചയാണ് സംഘം വാഗമണ്ണിൽ പോയത്. ഇവിടെ വച്ചാണ് ഇവർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ ധന്യമരിയ്ക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ധന്യയുടെ മൃതദേഹം വൈകിട്ടോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിയ്ക്കും. നാളെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
അവധിയ്ക്കെത്തിയ ഭർത്താവിനൊപ്പമുള്ള യാത്ര അന്ത്യ യാത്രയായി; വാഗമണ്ണിൽ അപകടത്തിൽ മരിച്ച കുമരകം സ്വദേശിനി ധന്യ യാത്രയായത് പുതിയ വീട്ടിൽ താമസിച്ച് കൊതി തീരാതെ; ധന്യയുടെ പുതിയ വീട് നിർമ്മിച്ചത് രണ്ടാഴ്ച മുൻപ്


