കോട്ടയം: സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി വിപത്തിന് എതിരെ ജാഗ്രത ന്യൂസ് ലൈവും – സെൽഫോണിക്സും ചേർന്നൊരുക്കുന്ന ലഹരി വിരുദ്ധ ക്യാമ്പെയിന് മെയ് 21 ന് തുടക്കമാകും. മാതാപിതാക്കൾക്കും കുട്ടികൾക്കും ലഹരി ബോധവത്കരണം നൽകുക എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യ പരിപാടി പനച്ചിക്കാട് പഞ്ചായത്തിലാണ് നടക്കുന്നത്. ലഹരി വിരുദ്ധ ക്ലാസിൽ പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങളും ഉണ്ടാകും. ജാഗ്രത ന്യൂസ് ലൈവിന്റെയും സെൽഫോണിക്സിന്റെയും സാമൂഹിക പ്രതിബന്ധതാ പരിപാടികളുടെ ഭാഗമായാണ് ലഹരി വിരുദ്ധ ക്ലാസ് നടത്തുന്നത്.
മെയ് 21 ന് ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് പനച്ചിക്കാട് പഞ്ചായത്ത് ഹാളിലാണ് പരിപാടി നടക്കുക. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ലഹരി വിരുദ്ധ ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു യോഗത്തിൽ അധ്യക്ഷത വഹിക്കും. കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസ് ലഹരി വിരുദ്ധ ക്ലാസ് എടുക്കും. സി.പി.എം ലോക്കൽ സെക്രട്ടറി എ.കെ സജി, ബിജെപി പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് കെ.ജി ജയകൃഷ്ണൻ, സെൽ ഫോണിക്സ് പ്രതിനിധി ജയൻ , ജാഗ്രത ന്യൂസ് ന്യൂസ് എഡിറ്റർ രാകേഷ് കൃഷ്ണ എന്നിവർ പങ്കെടുക്കും. പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുടുംബശ്രീ അംഗങ്ങളായ അമ്മമാരും, കുട്ടികളും ആണ് ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി പങ്കെടുക്കുന്നത്. ബോധവത്കരണ ക്ലാസിൽ പങ്കെടുക്കുന്നവരിൽ നിന്നും നറക്കെടുപ്പിലൂടെ ഭാഗ്യ ശാലിയ്ക്ക് ഡിജിറ്റൽ സമ്മാനം വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും ആകർഷകമായ സമ്മാനങ്ങളും ഉണ്ടാകും.


