കോട്ടയം കോടിമതയിൽ വൻ ചീട്ടുകളി കേന്ദ്രം; ദിവസവും മറിയുന്നത് കോടികൾ; ഒപ്പം ലഹരിയും

കോട്ടയം: കോടിമത കേന്ദ്രീകരിച്ചു വൻ ചീട്ടുകളി സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. കോടികൾ മറിയുന്ന ചീട്ടുകളി കളത്തിൽ ലഹരിയും ഒഴുകുന്നതായാണ് റിപ്പോർട്ട്. കോടിമതയിലെ സ്വകാര്യ കെട്ടിടം കേന്ദ്രീകരിച്ചാണ് വൻ ചീട്ടുകളി നടക്കുന്നത് അവധി ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തുന്ന ചീട്ടുകളി കളത്തിൽ ലക്ഷങ്ങളാണ് ഓരോ ദിവസവും മറിയുന്നത്. പൊലീസിന്റെയും പ്രദേശത്തെ ചില സാമൂഹിക വിരുദ്ധ സംഘങ്ങളുടെയും സഹായത്തോടെയാണ് ചീട്ടു കളി കേന്ദ്രം പ്രവർത്തിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Advertisements

കോടിമതയിലെ ഒരു കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ചീട്ടുകളി കേന്ദ്രം പ്രവർത്തിക്കുന്നതെന്നാണ് വിവരം. ഈ കേന്ദ്രത്തിലേയ്ക്ക് ആഡംബര കാറുകളിൽ അടക്കം പലരും ദിവസവും എത്തുന്നുണ്ട്. ദിവസവും ലക്ഷങ്ങളാണ് ഈ ചീട്ടുകളി നടത്തിപ്പുകാർ സ്വന്തമാക്കുന്നത്. ചീട്ടുകളി കളത്തിൽ എത്തുന്നവരിൽ പലരും പണം നഷ്ടമായ സാഹചര്യവുമുണ്ട്. ഇത്തരത്തിൽ പണം നഷ്ടമാകുന്നവർക്ക് ബ്ലേഡ് പലിശയ്ക്ക് പണം നൽകുന്ന സംഘങ്ങളും ഈ ചീട്ടുകളി കളത്തിൽ തന്നെ സജീവമാണ് എന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചീട്ടുകളി കളത്തിൽ പണം ഇട് പണം നഷ്ടമാകുന്നത് പല കുടുംബങ്ങളെയും തകർക്കുന്ന സാഹചര്യമുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ക്രമസമാധാനപ്രശ്‌നമായി മാറുന്ന സാഹചര്യവുമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇത് കൂടാതെ ഈ ചീട്ടുകളി കളത്തിൽ വ്യാപകമായി ലഹരി ഉപയോഗവും വിതരണവും നടക്കുന്നതായും വിവരമുണ്ട്. ഈ സാഹചര്യത്തിൽ പൊലീസും ഉദ്യോഗസ്ഥരും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles