ആലപ്പുഴ : മോഷ്ടിച്ച ബൈക്കിൽ സ്റ്റ്ണ്ടിംങ് നടത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും, തന്നേക്കാൾ കൂടുതൽ ഫോളോവേഴ്‌സ് ഉള്ള പെൺകുട്ടികളെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അസഭ്യം പറയുകയും ചെയ്യുന്ന അന്തർസംസ്ഥാന വാഹന മോഷ്ടാവ് പിടിയിൽ. പത്തനംതിട്ട കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തിവന്നിരുന്ന പ്രതിയെയാണ് പുന്നപ്ര പോലീസ് പിടികൂടിയത്. കൊല്ലം ജില്ലയിൽ മൈനാഗപ്പള്ളികടപ്പ തടത്തിൽ പുത്തൻവീട്ടിൽ ജോയികുട്ടി മകൻ ലിജോ(22)യെയാണ് പിടികൂടിയത്.
ഈ മാസം പതിമൂന്നാം തീയതി കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും അടൂരിൽ നിന്നുമാണ് ബൈക്കുകൾ മോഷ്ടിച്ച് എടുത്തത്. കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ചെടുത്ത ബൈക്ക് വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച് ശേഷം അവിടെനിന്നും പൾസർ 220 ഇനത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച് എടുക്കാനാണ് പ്രതി എത്തിയത്. നൈറ്റ് പെട്രോളിന് ഇടയിൽ സംശയാസ്പദമായി കാണപ്പെട്ട പ്രതിയെ എസ് ഐ സുരേഷ് കുമാർ , ഡ്രൈവർ സിപിഒ ലിബു എന്നിവർ ചേർന്നാണ് പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിയായ ലിജോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ബൈക്ക് സ്റ്റണ്ടിങ് വീഡിയോ ഇട്ട് നിരവധി ഫോളോവേഴ്‌സിനെ നേടിയിട്ടുള്ളതും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള പെൺകുട്ടികളെ തെറിവിളിച്ച് വീഡിയോ ഇട്ടതിന് നേരത്തെ ജയിലിൽ ആയിട്ടുള്ളയാളുമാണ്. ചടയമംഗലം , കിളികൊല്ലൂർ, ശക്തികുളങ്ങര, കുമരകം എറണാകുളം ടൗൺ നോർത്ത് ,എന്നീ സ്റ്റേഷനുകളിൽ ലിജോക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുള്ളതാണ് . കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പുന്നപ്ര പൊലീസ് അറിയിച്ചു.