കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെയും ഏഷ്യാനെറ്റ് ചാനലിലെ വനിതാ റിപ്പോർട്ടറെയും ചേർത്ത് സോഷ്യൽ മീഡിയയിൽ അശ്ലീല പ്രചാരണം കൊഴുക്കുന്നു. സിപിഎം സൈബർ പോരാളികളും ഒരു വിഭാഗം സംഘികളുമാണ് സോഷ്യൽ മീഡയയിൽ അശ്ലീല പ്രചാരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ട് ദിവസമായി നടക്കുന്ന അശ്ലീല പ്രചാരണം അതിന്റെ മൂർധന്യതയിൽ എത്തിയതോടെ കോൺഗ്രസ് സൈബർ കേന്ദ്രങ്ങളും തിരിച്ചടി തുടങ്ങിയിട്ടുണ്ട്.
സിപിഎമ്മിന്റെ തന്ത്രപ്രധാന സൈബർ കേന്ദ്രങ്ങളിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് തോന്നുന്ന രീതിയിലുള്ള അശ്ലീല പ്രചാരണത്തിന് തുടക്കമിട്ടത്. മാങ്ങാക്കൂട്ടം, മാങ്ങാണ്ടി, മാങ്കൂട്ടാൻ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചായിരുന്നു ആദ്യം സൈബർ സേനയുടെ ആക്രമണം. സംസ്ഥാനത്തെ യുവ കോൺഗ്രസ് നേതാവ് പ്രമുഖ ചാനലിലെ വനിതാ റിപ്പോർട്ടറെ പ്രണയിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നും, വിവാദമായപ്പോൾ ചാനലിലെ വനിതാ വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ കേസ് ഒതുക്കിത്തീർത്തു എന്നുമാണ് സോഷ്യൽ മീഡിയയിൽ ആദ്യം പ്രചരിച്ച കഥ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പേരോ മറ്റ് വിവരങ്ങളോ പറയാതെയായിരുന്നു ദിവസങ്ങൾക്ക് മുൻപ് ഈ പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാൽ, ഇതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിന്റെ അപരനാമങ്ങളും, ഇദ്ദേഹത്തെ കളിയാക്കി വിളിക്കുന്ന പേരുകളും ഉപയോഗിച്ചുള്ള സൂചന നൽകിയുള്ള സൈബർ ആക്രമണവും ഉടലെടുത്തു. പിന്നാലെ, മാങ്ങായുടെയും, മാങ്ങാണ്ടിയുടെയും ചിത്രങ്ങളുമായി സൈബർ പോരാളികൾ രംഗത്തിറങ്ങി. ഇതിന് ശേഷമാണ് ദേശാഭിമാനി പൊടിപ്പും തൊങ്ങലും വച്ച് വാർത്ത എഴുതിയത്. ചില ഓൺലൈൻ മാധ്യമങ്ങളും പേര് പറയാതെ അടയാള സഹിതം വീഡിയോയും വാർത്തയും പ്രസിദ്ധീകരിച്ചു. ഇതോടെയാണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ രാഹുൽ മാങ്കൂട്ടത്തിനെ ലക്ഷ്യമിട്ടുള്ള ആക്രമണം അതിന്റെ മൂർദ്ധന്യതയിൽ എത്തിയത്. രാഹുൽ മാങ്കൂട്ടത്തിന്റെ ഫെയ്സ്ബുക്ക് പേജിലും ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധമായ പരാമർശങ്ങളോടെയുള്ള സോഷ്യൽ മീഡിയ കമന്റുകളും നിറഞ്ഞിരുന്നു.
ഇന്നലെ മറുനാടൻ മലയാളിയിൽ ഷാജൻ സ്കറിയ രാഹുൽ മാങ്കൂട്ടത്തിന്റെ പേര് പറയാതെ സിപിഎം നടത്തുന്ന സൈബർ അധിക്ഷേപത്തിന് എതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷാണ് കോൺഗ്രസ് അണികൾ ഉയർന്നത്. തുടർന്ന് രാഹുലിന് പ്രതിരോധം തീർത്ത് കോൺഗ്രസ് അണികളും രംഗത്ത് എത്തിയിട്ടുണ്ട്. മൂന്നു പതിറ്റാണ്ട് മുൻപ് സന്ദേശം സിനിമയിൽ താത്വികാചാര്യൻ കുമാരപിള്ള പറഞ്ഞത് തന്നെയാണ് ഇന്ന് കേരളത്തിലും സംഭവിക്കുന്നത്. – എതിർ പാർട്ടിയിൽ കൊള്ളാവുന്ന കുറച്ച് ചെറുപ്പക്കാരുണ്ട്. അവരെ ഏതെങ്കിലും ഗർഭക്കേസിലോ പെണ്ണ് കേസിലോ പെടുത്തി നാറ്റിക്കുക..!!!