നീ തെറ്റ് തിരുത്തി വാ , ആ സ്നേഹവും കരുതലും എൻ്റെ മരണം വരെ കാണും ; വേടൻ്റെ പീഡനക്കേസിന് പിന്നാലെ പിൻതുണയുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ

കൊച്ചി: പീഡനക്കേസില്‍ റാപ്പർ വേടന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ഇൻഫ്ളൂവൻസർ ശരണ്യ മോള്‍ കെഎസ് രംഗത്ത്. ഒരു ഗതിയും പരഗതിയും ഇല്ലാതെ, കേറിക്കിടക്കാൻ ഒരു കൂര പോലും ഇല്ലാതെ നടക്കുന്ന കാലത്ത് തന്റെ ആദ്യത്തെ പാട്ടുകേട്ട് ഇന്റർവ്യൂ ചെയ്യാൻ വന്ന ഗവേഷകരെ ഫ്ലാറ്റില്‍ കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാദം വിശ്വസിക്കാൻ കഴിയില്ലെന്ന് ശരണ്യമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.വേടനോട് മകനോടുള്ള സ്നേഹവും കരുതലും ഞാൻ ചാകുന്നത് വരെ കാണുമെന്നും അവർ കുറിച്ചു.

Advertisements

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘നിരുപാധികം വേടന് ഒപ്പം തന്നെ’
വേടന്റെ കേസുമായി ബന്ധപ്പെട്ട് അതിജീവിത ഇറക്കിയ വീഡിയോ കണ്ടതിനു ശേഷം അമൃത tv ല്‍ ഒരു പ്രസിദ്ധ വക്കീലുമായുള്ള അഭിമുഖത്തില്‍ വളരെ കൃത്യമായി പറയുന്നുണ്ട് ഇത് നില നില്‍ക്കില്ല
2 മാസങ്ങള്‍ക് മുൻപേ ആണെന് തോന്നുന്നു ഈ കേസ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പൊങ്ങി വന്നത് തത്സമയം vedan പ്രോഗ്രാം കൊണ്ടും സിനിമയിലെ പാട്ടുകള്‍ ഹിറ്റ്‌ അടിച്ചു നില്‍ക്കുന്ന സമയം ആയിരുന്നു. അന്ന് ഗാലറിയില്‍ ഇരുന്നു കളിച്ചവരുടെ ആവിശ്യം vedan മാപ്പ് നീക്കം ചെയ്തു സ്വകാര്യമായി വന്നു മാപ്പ് പറയണം എന്നായിരുന്നു. എന്തായാലും vedan തുടർന്നു ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്, സ്ത്രീകളുലായിട്ടുള്ള റിലേഷൻഷിപ്പില്‍ തെറ്റ് പറ്റിട്ടുണ്ട് തിരുത്തി തന്നെ മുൻപോട്ട് പോകും എന്ന്
പക്ഷെ ഗാലറിയില്‍ ഉള്ളവർക്കു അത് പോരാതെ വന്നു. കഴിഞ്ഞ മാസം ഒരു കേസ് register ചെയ്യിപ്പിച്ചു എന്നിട്ടും കലിപ്പ് തീരാഞ്ഞിട്ടാണ് ഒരു വീഡിയോ റെക്കോർഡ് ചെയ്തു ഇറക്കിയത്.

victim ന്റെ trauma ആണെന ആദ്യം പ്രചരിപ്പിച്ചത് പിന്നീട് ആ വീഡിയോ 3 കാര്യങ്ങള്‍ അവരുടെ ട്രോമയുമായി യാതൊരു ബന്ധം ഇല്ലാത്ത കാര്യങ്ങള്‍ ആണ്. അതിനു മുൻപ് (ആദ്യ കേസില്‍ ജാമ്യപേക്ഷ പരിഗണിക്കുന്ന സമയത്ത് തന്നെ ) മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പുതിയ പീഡന പരാതി കേട്ടപ്പോ തോന്നിയത്.
2020 ജൂണിലാണ് വേടൻ്റെ ആദ്യ ആല്‍ബമായ Voice of Voiceless റിലീസാവുന്നത്. ഒട്ടും പ്രശസ്തനല്ലാത്ത ഒരുവൻ്റെ അധികമാരും കാണാത്ത ആദ്യ ആല്‍ബം കണ്ടാണോ ‘കേരളത്തിന് പുറത്ത് സർവ്വകലാശാലയില്‍ , അതും ആദിവാസി സംഗീതത്തെക്കുറിച്ച്‌ ഗവേഷണം നടത്തുന്നവർ എന്ന് പറയപ്പെടുന്നവർ വേടനെ തിരഞ്ഞെത്തിയത്?

ഒരു ഗതിയും പരഗതിയും ഇല്ലാതെ കേറിക്കിടക്കാൻ ഒരു കൂര പോലും ഇല്ലാതെ നടക്കുന്ന കാലത്ത് തൻ്റെ ആദ്യത്തെ പാട്ടുകേട്ട് ഇൻ്റെർവ്യൂ ചെയ്യാൻ വന്ന ഗവേഷകരെ ഫ്ലാറ്റില്‍ കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കി പോലും ! (2021 ലാണ് ഞാൻ വേടനെ ആദ്യമായി വിളിക്കുന്നത്. അന്ന് മീറ്റു കേസില്‍ അവൻ ആകെ തകർന്നു ഇരിക്കുകയായിരുന്നു. അവർക്കിടയില്‍ നടന്നത് അന്ന് എന്നോട് പറഞ്ഞതാണ്. അപ്പോഴേ പറഞ്ഞു സാരമില്ല നീ തെറ്റ് തിരുത്തി വാ, നിന്നെ ഞങ്ങള്‍ക്ക് വേണം, പാട്ട് എഴുതണം, നീ വലിയ ആള്‍ ആകും എന്നൊക്കെ. (അവനോട് ഒരു മകനോടുള്ള സ്നേഹവും കരുതലും അന്ന് തൊട്ട് ഇന്ന് ഈ നിമിഷവും ,അല്ലെങ്കില്‍ ഞാൻ ചാകുന്നത് വരെ കാണും.)

അന്നേ പറഞ്ഞു കൊച്ചേ നീ സൂക്ഷിക്കണം എന്ന്. അന്ന് തൊട്ട് ലാസ്റ്റ് നേരില്‍ കണ്ടപ്പോഴും ഇതാണ് പറഞ്ഞത്. അവനുമായി ബന്ധം ഉള്ളവരോടും പറഞ്ഞു സൂക്ഷിക്കണം പീഡന പരാതികള്‍ ഒന്നിന് പുറകെ ഒന്നായി വരും. നിവർന്നു നില്‍ക്കാൻ അവർ സമ്മതിക്കില്ലെന്നു. കാരണം അവരുടെയൊക്കെ ചിന്തകളും, പ്രവർത്തിയും ഇത്തരത്തില്‍ മാത്രമാണ് വർക്ക്‌ ചെയ്യുന്നതെന്നു കുറെ കാലമായി മനസ്സിലായതാണ്.
ഇനി ഇന്റർവ്യൂ വിലേയ്ക്ക് വന്നാല്‍ എനിക്ക് മനസ്സിലായ കാര്യങ്ങള്‍ ഇതൊക്കെ യാണ്. ( എന്റെ ബോധ്യങ്ങള്‍, അത് ഇനി ആരും തിരുത്താൻ വരണ്ട. അരി ആഹാരം കഴിച്ചാണ് ജീവിക്കുന്നത്. മോരും മുതിരയും കണ്ടാല്‍ നന്നായി തിരിച്ചറിയാൻ സാധിക്കും. )

1. vedan വേട്ടക്കാരൻ ആണെന് പട്ടിക്ക് കഴിക്കാൻ വേട്ട ആടാറുണ്ടായിരുന്നു -നിലവിലെ forest കേസിനു ശക്തി പകരാൻ ഫാബ്രിക്കേറ്റ ചെയ്താണെന് ഏതൊരു ആള്‍ക്കും മനസ്സില്‍ ആകും ഇരയുടെ trauma ആയിട്ട് പട്ടിയുടെ തീറ്റ ഒരു കാരണ വശാലും ചേർന്ന് പോകുന്നില്ല -ഹല്‍വയും മത്തി കറിയും പോലെ


2.വേടന്റെ രാഷ്ട്രിയം -വെല്‍ഫയർ പാർട്ടി ആയിയിട്ടുള്ള ബന്ധം – രണ്ട് വ്യക്തികള്‍ റിലേഷൻഷിപ്പില്‍ ഇരിക്കെ. .ആരുടെയും രാഷ്ട്രിയം ആർക്കും വേണ്ടി അടിയറവ് വെക്കേണ്ടതില്ല.
(ട്രോമായും -വെല്‍ഫയർ പാർട്ടിയും)
ice cream തേങ്ങ ചമ്മന്തിയും പോലെ
3.വേടന്റെ അമ്മയെ പറ്റി സ്വകാര്യമായ നിമിഷത്തില്‍ discuss ചെയ്ത കാര്യങ്ങള്‍ -ഇവരുടെ ട്രോയുമായി എന്ത് ബന്ധം
ഗാലറി ഉള്ളവർ ഈ ഇരയുടെ നീതിക്ക് വേണ്ടി അല്ല മറിച്ചു
സോഷ്യല്‍ ക്രിമിനല്‍ എന്നൊരു അച്ചു ഉണ്ടാക്കി അതിലേക്ക് vedan ഇറക്കാൻ ഫാബ്രിക്കേറ്റായി ചെയ്തൊരു relationship break up
story. കൂടുതല്‍ ഇതില്‍ ഒന്നുമില്ല
ഈ അടുത്ത കാലത്ത് ആണ് ഷൈൻ ടോമിന്റെ കേസ് വളരെ മാന്യമായി deal ചെയ്തത്
മനുഷ്യൻ നന്നാവാൻ അവസരം ഉണ്ട് അത് നല്ലവരില്‍ നല്ലവരായ നമ്മള്‍ അനുവധിച്ചു കൊടുക്കയാണ് വേണ്ടത്.
അത്ര ഉറപ്പ് ഉള്ളവർ. . ഇവർക്ക് ഇടയില്‍ ഒരു mediator ആവുകയും ഇത് മാന്യമായി കൈകാര്യം ചെയുകയാണ് വേണ്ടത്. കേരളത്തില്‍ നടക്കുന്ന ഡിവോഴ്‌സിന്റെ കേസില്‍ പോലും parents third പാർട്ടികള്‍ ആണെന് സൈക്കോലിജിസ്റ്റുകള്‍ പറയുന്നു major ഡിവോഴ്സ് ഉണ്ടാകുന്നത് ഈ third പാർട്ടിസ് ഉള്ളത് കൊണ്ട് തന്നെ.

പെണ്ണിനെ ഒരു ഇൻസ്‌ട്രുമെന്റ് ആയി ഉപയോഗിക്കിക്യല്ലേ ഇത്തരം fabricated കഥകള്‍ ഇറക്കുന്നവർ ചെയ്യുന്നത്. ഇരയോട് നീതി പുലർത്തുന്നുണ്ടോ എന്ന് സംശയം തോന്നുന്നു.
ഈ പോസ്റ്റിന്റെ പേരില്‍ എനിക്ക് എന്തൊക്കെ നഷ്ട്ടം വന്നാലും ഒന്നുമില്ല. കാരണം ഞാൻ നേടിയതൊക്കെയും നേര് പറഞ്ഞാണ്. ഓടിച്ചിട്ട് ആക്രമിക്കുന്നവനെ ചേർത്ത് പിടിക്കാൻ തന്നെയാണ് എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്. ഈ പോസ്റ്റ്‌ എടുത്ത് ആരേലും ഖണ്ഡകാവ്യം എഴുതിയാല്‍ എനിക്ക് അയച്ചു തരേണ്ട.. എന്റെ നീതിബോധം എന്റെയാണ് അത് മറ്റാരുടെയും അല്ല.

Hot Topics

Related Articles