കോട്ടയം: വിനോദയാത്രയ്ക്കൊപ്പം സ്വർണവും വിൽക്കാൻ അവസരവുമായി അച്ചായൻസ് ജുവലറി. അച്ചായൻസ് ജുവലറിയുടെ വാഗമൺ ഷോറൂം സെപ്റ്റംബർ ഏഴ് ഞായറാഴ്ച വാഗമണ്ണിൽ ഉദ്ഘാടനം ചെയ്യും. അച്ചായൻസിന്റെ 29 ആമത് ഷോറൂമാണ് വാഗമണ്ണിൽ ഉദ്ഘാടനം ചെയ്യുന്നത്. ഞായറാഴ്ച രാവിലെ 11 ന് നടി ശ്വേത മേനോൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. അച്ചായൻസ് ജുവലറി എം.ഡി ടോണി വർക്കിച്ചൻ, ജനറൽ മാനേജർ ഷിനിൽ കുര്യൻ എന്നിവർ ഉദ്ഘാടന സമ്മേളത്തിൽ പങ്കെടുക്കും. പരിപാടികളുടെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ചെണ്ടയും അരങ്ങിലെത്തും. ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 10 ഭാഗ്യശാലികൾക്ക് പതിനായിരം രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും. നറക്കെടുപ്പിലൂടെ വിജയിക്കുന്ന ഭാഗ്യശാലികൾക്കാണ് സമ്മാനം ലഭിക്കുന്നത്.
Advertisements