ബംഗളൂരു: വാക്ക് തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയായെ ബസ് സ്റ്റാൻഡിൽ വച്ച് കുത്തി കൊലപ്പെടുത്തി.ബംഗളൂരു നഗരത്തിലെ ക്യാപ് ഡ്രൈവർ ലോഹിതാശ്വാസ 3(5) ആണ് ഭാര്യ രേഖയെ (28) കൊലപ്പെടുത്തിയത്. മൂന്ന് മാസം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. രേഖയുടെ ആദ്യ വിവാഹത്തിലെ 12 വയസ്സുകാരിയായ മകളുടെ മുമ്പിൽ വെച്ചാണ് കൊലപാതകം നടന്നത്. പൊലീസ് വിവരം പ്രകാരം, രേഖയുടെ നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റു,രേഖ സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞു.അവസാനമിനുട്ടുകളിൽ സ്ഥലത്തെ ആളുകൾ ലോഹിതാശ്വയെ തടയാൻ ശ്രമിച്ചെങ്കിലും, ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഓടി രക്ഷപ്പെട്ടു.
രേഖയുടെ ആദ്യവിവാഹത്തിലെ രണ്ടാമത്തെ മകൾ അവരുടെ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം.രേഖ കോൾ സെന്ററിൽ ജീവനക്കാരിയായി ജോലി ചെയ്യുകയായിരുന്നു. സുഹൃത്തുക്കളായിരുന്ന ലോഹിതാശ്വയും രേഖയും ഒന്നര വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം നടത്തിയെങ്കിലും, ശേഷം ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നു.രേഖക്ക് വേറെ ബന്ധമുണ്ടെന്ന സംശയിച്ചാണ് ലോഹിതാശ്വാസ കൊലപാതകം നടത്തിയതെനാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഇരുവരും തമ്മിൽ സ്റ്റാൻഡിൽ വച്ച് വഴക്കുണ്ടായിരുന്നു.ഒടുവിൽ വാക്കേറ്റത്തിനുശേഷം, പിണങ്ങി മകളോടൊപ്പം ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് ലോഹിതാശ്വ പിന്തുടർന്ന് രേഖയെ കുത്തിക്കൊന്നത്. ലോഹിതാശ്വയെ കണ്ടെത്തുന്നതിന് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്


