കോട്ടയം : വിപണിയിൽ റബ്ബറിനു ന്യായ വില ഉറപ്പ് ആകുന്നതുവരെ ഉൽപ്പാദനത്തിൽ നിന്നു വിട്ടു നിൽക്കാൻ ഒരുങ്ങുകയാണ് റബ്ബർ കർഷകരെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. കേന്ദ്ര സ൦സ്ഥാന സർക്കാരുടെ കടുത്ത അവഗണന തുടരുമ്പോൾ ഈ കൃഷിയുമായി മുന്നോട്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പൂഞ്ഞാർ പിണ്ണാക്കനാട്ടിൽ അഞ്ച് ഏക്കർ റബ്ബർ മരമാണ് കമ്പ് ഇറക്കിയതിനുശേഷം കുരുമുളക് കൃഷിക്കായി തയ്യാറാക്കിയത്. ദീർഘവിളയിയ റബ്ബറിനു കാലങ്ങളായി വില വർദ്ധിക്കാത്തത് മലയോര മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന സർക്കാർ റബ്ബർഅടിസ്ഥാനവില 250 രൂപ ആയി ഉയർത്തുമെന്നു തെരഞ്ഞെടുപ്പു വാഗ്ദാനം നൽകിയതിനു ശേഷം ഇതുവരെയും നടപ്പാക്കാത്തതിൽ റബ്ബർ കർഷകർക്ക് ഉള്ള അമർഷം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഭലിക്കുമെന്നും എബി ഐപ്പ് പറഞ്ഞു.


