രക്തസമ്മർദം ഉണ്ടോ ? വെയിറ്റ് എടുത്ത് വ്യായാമം ചെയ്യാമോ ? ഡോക്ടർമാർ പറയുന്നത് ഇങ്ങനെ

ആരോഗ്യകരമായ ഒരു ജീവിതശൈലിയുടെ അടിസ്ഥാനമാണ് ചിട്ടയായ വ്യായാമം. എന്നാല്‍, എല്ലാ വ്യായാമങ്ങളും എല്ലാവർക്കും അനുയോജ്യമല്ലെന്ന കാര്യം നാം മനസ്സിലാക്കണം.ഉദ്ദേഹരണത്തിന്, ചില വ്യായാമങ്ങള്‍ ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ ഉള്ളവർക്ക് അനുയോജ്യമാകണോ എന്ന് പറയുകയാണ് ഫരീദാബാദിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയോളജി സീനിയർ ഡയറക്ടറായ ഡോ. സഞ്ജയ് കുമാർ.

Advertisements

രക്തസമ്മർദ്ദം നല്ലരീതിയില്‍ നിയന്ത്രിക്കുന്നവർക്ക് ഭാരോദ്വഹനം ഉള്‍പ്പെടെയുള്ള മിക്ക സ്ട്രെങ്ത്ത് ട്രെയിനിംഗ് വ്യായാമങ്ങളും സുരക്ഷിതമാണ്. എന്നാല്‍, നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വളരെ ഭാരമുള്ളവ ഉയർത്തുന്നത് ഒഴിവാക്കാം. അതേസമയം, രക്തസമ്മർദ്ദം നിയന്ത്രണത്തിലല്ലെങ്കില്‍ പ്രത്യേക ശ്രദ്ധവേണം. ഇത് ജിം ഉപകരണത്തിന്റെ കാര്യം മാത്രമല്ല. ഇക്കൂട്ടർ വീട്ടിലെ ഭാരമുള്ള വസ്തുക്കള്‍ എടുക്കുമ്ബോഴും ശ്രദ്ധിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെല്ലുവിളി നിറഞ്ഞതും എന്നാല്‍ നിയന്ത്രിക്കാൻ കഴിയുന്നതുമായ ഭാരങ്ങള്‍ തിരഞ്ഞെടുക്കുക. പെട്ടെന്നുള്ളതും തീവ്രവുമായ ശ്രമം രക്തസമ്മർദ്ദത്തില്‍ അപകടകരമായ വർധനവിന് കാരണമാകും. ഭാരം ഉയർത്തുമ്ബോഴോ തള്ളുമ്ബോഴോ ശ്വാസം പുറത്തേക്ക് വിടാനും ഭാരം താഴ്ത്തുമ്ബോള്‍ ശ്വാസം ഉള്ളിലേക്ക് എടുക്കാനും എപ്പോഴും ശ്രദ്ധിക്കണം, അദ്ദേഹം ഹെല്‍ത്ത് ഷോട്‌സിനോട് പറഞ്ഞു.

(ഈ ലേഖനം പൊതുവായ വിവരങ്ങള്‍ക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങള്‍ക്കോ ജീവിതശൈലി മാറ്റങ്ങള്‍ക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Hot Topics

Related Articles