തൃശ്ശൂർ: തൃശ്ശൂരിലെ അവിട്ടപ്പിള്ളി ഗവ. എല്‍പി സ്കൂളിലെ എല്‍കെജി, യുകെജി വിഭാഗത്തിന് ഇന്ന് അവധി പ്രഖ്യാപിച്ചു.ചാലക്കുടി താലൂക്ക് മറ്റത്തൂർ പഞ്ചായത്ത് പരിധിയില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന കോടശ്ശേരി മലയുടെ സമീപത്തുള്ള ആറേശ്വരം പ്രദേശത്തെ അഞ്ച് കുടുംബങ്ങളെ മറ്റത്തൂർ ഗവണ്മെന്റ് എല്‍ പി സ്‌കൂളില്‍ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഈ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിലെ എല്‍കെജി, യുകെജി വിഭാഗത്തിനാണ് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.
Advertisements


