എസ്.എൻ.ഡി.പി യോഗം 2590 പൂവൻതുരുത്ത് ശാഖയിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ രണ്ട് വരെ നടക്കും. സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് 6.45 ന് പൂജവയ്പ്പ്. സെപ്റ്റംബർ 30 ചൊവ്വാഴ്ച ദുർഗാഷ്ഠമി- പൂജ. ഒക്ടോബർ ഒന്ന് ബുധനാഴ്ച മബഹാനവമി ദിനത്തിൽ വൈകിട്ട് ആറു മുതൽ ആയുധപൂജ. ഒക്ടോബർ രണ്ട് വിജയദശമിദിനത്തിൽ രാവിലെ 05.30 ന് നടതുറക്കൽ, തുടർന്ന് നിർമ്മാല്യദർശനം, ഗുരുപൂജ. രാവിലെ ഏഴിന് ശാരദാപൂജ, പൂജയെടുപ്പ് , വിദ്യാരംഭം എന്നിവ നടക്കും. ഗുരുദേവക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രമേഷ്കുമാർ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക പൂജനകൾ നടക്കുമെന്ന് ശാഖാ സെക്രട്ടറി കെ.എൻ ഷാജി കളരിയ്ക്കൽ അറിയിച്ചു.
Advertisements


