കായംകുളത്ത് അമ്മയുടെ ക്രൂര ശിക്ഷ: നാല് വയസുകാരനെ പൊള്ളലേല്‍പ്പിച്ചു; യുവതി അറസ്റ്റിൽ

കായംകുളം: സ്വന്തം മകനെ ചട്ടുകം ചൂടാക്കി കാലിൽ പൊള്ളലേൽപ്പിച്ച സംഭവത്തിൽ കായംകുളത്തു സമീപം കണ്ടല്ലൂർ വടക്ക് പുതിയവിള അംബികാഭവനിൽ നിന്നുള്ള നിധി (31) അറസ്റ്റിലായി. ഇവരുടെ ഭർത്താവ് സൈനികനാണ്.നാലര വയസുള്ള കുട്ടി എൽ.കെ.ജി വിദ്യാർഥിയാണ്. പിതാവ് ജോലിസ്ഥലത്തുള്ളതിനാൽ കുട്ടിയും അമ്മയും മുത്തശ്ശിയും വീട്ടിൽ മാത്രമാണ്. സംഭവത്തിന് മുമ്പ് കുട്ടി നിക്കറിൽ മലമൂത്രം വിസർജനം ചെയ്തതിനാണ് ശിക്ഷയായി യുവതി മകനെ പൊള്ളലേൽപ്പിച്ചത്.

Advertisements

കുട്ടിയെ മുത്തശ്ശിയുമായി ചേർന്ന് വേലഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ചൂടുള്ള ദോശക്കല്ലിൽ അറിയാതെ ഇരുന്നപ്പോഴാണ് പൊള്ളലേറ്റത്, എന്ന് അമ്മ ഡോക്ടറോട് പറഞ്ഞു. എന്നാൽ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ ബന്ധപ്പെട്ടു വിവരം അറിയിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചതിനിടെ, നിധിയുടെ ഭർത്താവിന്റെ അമ്മ തന്നെ മകനെ നിധി പൊള്ളലേൽപ്പിച്ചുവെന്ന് വെളിപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് മുത്തശ്ശി പരാതി എഴുതി നൽകി. പൊലീസ് കേസെടുത്ത് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചിരുന്നു.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം, എസ്.എച്.ഒ സി.അമലിന്റെ നിർദേശപ്രകാരം എസ്.ഐ ശ്രീകുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സനൽകുമാർ, ജസീല, അർച്ചന എന്നിവർ ചേർന്ന് യുവതിയെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles